കാൽഗറി : ദിവ്യാ ജോൺ (33) കാൽഗറിയിൽ ജൂലൈ 6 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. കാൽഗറിയുടെ കലാ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യം ആയിരുന്ന കലാകാരിയായിരുന്ന ദിവ്യാ ജോൺ
തൃശ്ശൂർ ഇരിങ്ങാലക്കുട കൂനൻ ഹൗസ് കുടുംബാംഗമാണ്, ഭർത്താവ് ജോൺ തോമസ്.
പരേതയുടെ പിതാവ് പോൾ ജോർജ് (സന്തോഷ്) എറണാകുളം കാക്കനാട് ആനപ്പുഴ കുടുംബാംഗമാണ്. മാതാവ് ഹിൽഡ, ഏക സഹോദരൻ ഡേവ്സ്.
പൊതുദർശനം, ശവസംസ്കാരം എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീട് .
വാർത്ത: ജോസഫ് ജോൺ കാൽഗറി











































