ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: സാമൂഹ്യസേവന അവാര്‍ഡ് 2023

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും  കേരളദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് .

ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്‍റെ വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നോമിനേറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്തെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് 5ാം തീയതിക്കുള്ളില്‍ വാട്സ്ആപ്പില്‍ (215-873-4365) അല്ലെങ്കില്‍ oalickal7@gmail.com ഇമെയില്‍ വിലാസത്തിലോ  അയച്ചു തരുക.

ഫിലാഡല്‍ഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍മാര്‍, മികച്ച മലയാളി കര്‍ഷകരെ കണ്‍ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ സമ്മാനങ്ങള്‍, ഓണത്തനിമയാര്‍ന്ന കലാസാംസ്ക്കാരിക പരിപാടികള്‍ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സവിശേഷതകളാണെന്ന് ഓണഘോഷ ചെയര്‍മാന്‍ ലെനോ സ്കറിയയും ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സുരേഷ് നായരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115)   ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ രാത്രി 10:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍ (അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍) 215 873 4365, സുരേഷ് നായര്‍ (ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍) 267 515 8375  അഭിലാഷ് ജോണ്‍ (ജനറല്‍ സെക്രട്ടറി) 267 701 3623 സുമോദ് നെല്ലിക്കാല (ടഷറര്‍)  267 322 8527, ലെനോ സ്കറിയ (ഓണാഘോഷ ചെയര്‍മാന്‍) 267 229 0355