ന്യൂജേഴ്സി ഇടവക മുത്തച്ഛൻ മുത്തശ്ശി ദിനം ആഘോഷിച്ചു

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഗ്രാൻറ് പേരന്റ്സ് ഡേ മുത്തച്ഛൻ മുത്തശ്ശി ദിനമായി ആഘോഷിച്ചു.യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയും പരി.കന്യകാമറിയത്തിന്റെ മാതാപിതാക്കളുമായ അന്ന ജൊവാക്കിം ദമ്പതികളുടെ തിരുന്നാൾ ദിനമാണ് മുത്തച്ഛൻ മുത്തശ്ശി ദിനമായി പ്രത്യേകം ആഘോഷിച്ചത്.വി.കുർബ്ബാനയ്ക്ക് മുമ്പായി കാഴ്ചസമർപ്പണം നടത്തപ്പെട്ടു.തുടർന്ന് വികാരി ഫാ.ബീൻസ് ചേത്തലിൽ എല്ലാവർക്കും പൂക്കൾ നൽകി ആശംസകൾ കൈമാറി. അന്നേദിവസം കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരുപാടികൾ നടത്തപ്പെട്ടു. പ്രത്യേകമായ ഇരിപ്പിടങ്ങൾ ഇവർക്കായി ഒരുക്കുകയും തുടർന്ന് സ്നേഹവിരുന്ന് നൽകുകയും ചെയ്തു.