എന്തിനധികം, കുമ്പിടിയും ഡബിളാ!

ദേ കവി ഈ ആനന്ദന്‍ പറയും ആരെന്ന് കവി.
കുമാരന്‍ കവിയാണ്. പക്ഷേ മെച്യൂര്‍ ആയിട്ടില്ല.
സാഹിത്യാക്കദമി എന്നുകേട്ടാല്‍ പൂരിതം ചിദാനന്ദം. പ്രസിഡന്റും സെക്രട്ടറിയും അക്കാദമിയും, പിന്നേ മീതെ ഞാനും.
കേരളീയരുടെ ചുണ്ടുകളിലും മനസ്സിലും പാട്ടെന്ന് കേട്ടാല്‍ ഉടനെ ചിലവരികളും ഉറച്ചുകിടപ്പുണ്ട്. വയലാര്‍ പി. ഭാസ്‌കരന്‍ ഓഎന്‍വി, ശ്രീകുമാരൻ തമ്പി , പൂവച്ചല്‍ ഖാദര്‍, ബിച്ചു തുരുമല , അവര്‍ അറിയാതെ പാടും. സ്ഥലമോ കാലമോ ഇല്ലാതെ ആ വരികള്‍ മൂളും. ഉണിലും ഉറക്കത്തിലും. ശ്രീകുമാരന്‍ തമ്പിയുടെ ഒരുവരിപോലും കേട്ടിട്ടില്ലാത്ത ആരെങ്കിലും മലയാളത്തിലുണ്ടോ.
എന്നാല്‍ അദ്ദേഹത്തിനു സാഹിത്യോപജാപകവൃന്ദം ഒരു സര്‍ട്ടിഫിക്കറ്റു കൊടുത്തിരിക്കുകയാണ്. ക്ലീഷേ!
ക്ലീഷേ അല്ലാത്ത ഒത്തിരിവരികള്‍കൊണ്ട് അങ്ങ് കേന്ദ്രത്തില്‍ വിലസിയിരുന്നവന് ലാവണം നഷ്ടമായപ്പോള്‍ തിരിച്ചെത്തി എഴുത്തച്ഛന്റെ റോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈ മഹാകവിയുടെ ഏതെങ്കിലും ഒരുവരി, ഒരു ശരാശരി മലയാളിയ്ക്കറിയാമോ? ആരെങ്കിലും കേട്ടിട്ടുണ്ടോ? പാടുമോ? വല്ല പാര്‍ട്ടിവേദികളിലോ, സാഹിത്യലാഭമോഹികളോ നിറഞ്ഞസദസ്സില്‍ ആര്‍ക്കും മസ്സിലാക്കാന്‍ ആവാത്ത പുരോഗമനം പാടിയ ആളല്ലേ. അവരില്‍ എത്രപേര്‍ ഈ കവിപുംഗവന്റെ വരികള്‍ ഉദ്ധരിക്കാറുണ്ട്. എന്നാല്‍ തമ്പിസ്സാറിന്റെ ഒരു പാട്ട് പാടാമോ എന്നു ചോദിച്ചാല്‍ ഒന്നല്ല പത്തുവരികള്‍ ഇപ്പോഴും പിള്ളാരും കുടുംബസ്ത്രീകൂട്ടാവും മൂളും.
ആട്ടെ നമ്മുടെ മുഖ്യനും പാര്‍ട്ടി സെക്രട്ടറിയ്ക്കും അറിയാമോ ചിദാനന്ദമൊഴി…
സ്വയം സാര്‍വ്വഭൗമത്വം നടിച്ചു നടക്കുകയാണ് ഇക്കൂട്ടര്‍.
ശ്രീകുമാര്‍ തമ്പിക്ക് ഒരു മാര്‍ക്കിടാന്‍ കാലങ്ങളായി നടക്കുകയായിരുന്നു. ഒന്നു നാറ്റിക്കാനേ ഉദ്ദേശിച്ചുള്ളു. ഇത്തിരി ചാണകം എറിയുക അത്രേ കവിപുഗവാനന്ദന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ഇത്രമാത്രം നാറി, ആളുകള്‍ പോടാ കടുത്ത കള്ളാ നാറിട്ടടുക്ക വയ്യാ എന്നുപറയുമെന്ന് വിചാരിച്ചില്ല.
സരസ്വതിദേവിയേ ഫാഷൻ ഷോയ്ക്ക് വിളിച്ചിട്ട്, പട്ടുടയാട ഔട്ടോഫാഷനായെന്നു പറഞ്ഞ് റിമാര്‍ക്കെഴുതിയപോലെ മിടുക്കരായി ഉപാസക-സംഘാടകര്‍.പിള്ളാരു വന്നാലേ, പാടിയാലേ , സെലിബ്രറ്റീസിന് മാര്‍ക്കിടാന്‍ പറ്റൂ. റേറ്റിംങ്ങും കിട്ടൂ.
ഉദരപൂരണമാണ്… പാലാരിവട്ടം ശശി, അനുഗ്രഹിക്കണം.
കാര്യം, ആരായാലും ഞാന്‍ മാര്‍ക്കിടും.
എന്നാല്‍ കുമ്പിടി അങ്ങ് എഴുതിയ്‌ക്കോ, അങ്ങനെ എഴുതാന്‍ തല്‍ക്കാലം തങ്കളെ ഉള്ളൂ എന്നുവരണം ഭരതവാക്യം.
എന്തിനധികം, കുമ്പിടിയും ഡബിളാ!