അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണം വേണ്ടേ?:സജി ചെറിയാൻ

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി മുടങ്ങിയ സാഹചര്യത്തില്‍ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിലെ വൃദ്ധ ഇന്നെല രംഗത്ത് വന്നിരുന്നു.വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്.അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന്‍ ഒരു വാർത്താമാധ്യമത്തോട് പ്രതികരിച്ചു.കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്ന്അദ്ദേഹം ചോദിച്ചു. അറുപതിനായിരം കോടി രൂപ ഈ വർഷം കേന്ദ്രം തന്നില്ല. നിർമ്മലാ സീതാരാമൻ പറഞ്ഞ കാര്യം പൂർണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം. കേരളത്തെ ശത്രു രാജ്യമായി കാണേണ്ട മിത്രമായി കണ്ടാൽ മതി. സംസ്ഥാനാം നിലനിൽക്കാതെ കേന്ദ്രം നിലനിൽക്കുമൊയെന്നും സജി ചെറിയാൻ പറഞ്ഞു.