ജിത്തു തമ്പുരാൻ
പ്രിയ സുഹൃത്ത് അജി പനിച്ചിയിൽ കർണാടക വനം വകുപ്പ് ശല്യം ഒഴിവാക്കാൻ വയനാട്ടിലേക്ക് ഇറക്കിവിട്ട കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു , അവൻ വകുപ്പ് തല മേലാളരുടെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷിയായി മാറി ….. ഇനി വരുന്ന ഏപ്രിൽ 05 ന് അവൻ്റെ 15ാമത് വിവാഹ വാർഷികമായിരുന്നു ….. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ ഇവിടെ അനാഥമായി പോകുന്നു ….. രണ്ടു കോളം വാർത്തയിലും അര മണിക്കൂർ ചാനൽ ചർച്ചയിലും പിന്നെ ഒരിക്കലും റിസൾട്ട് കിട്ടാൻ സാധ്യതയില്ലാത്ത ചില വാഗ്ദാനങ്ങളിലും ഒതുക്കി ഉന്നതർക്ക് രക്ഷപ്പെടാൻ നല്ല ഒരവസരം കൂടി ഒത്തു വന്നു എന്നല്ലാതെ വന്യ മൃഗ അക്രമണങ്ങൾ ഒരു സീരിയൽ ഒക്കെ കാണുന്നതുപോലെ സ്വാഭാവികതയിൽ എടുക്കണം എന്ന് ഇടക്കുള്ള ബോധവൽക്കരണ ക്ലാസുകളിലൂടെ വകുപ്പു വൃത്തങ്ങൾ നമ്മളോട് പറയാതെ പറയുന്നു …… എനിക്കും അജിയുടെ മറ്റു സുഹൃത്തുക്കൾക്കും വെറുമൊരു പ്രണാമം പറഞ്ഞു രക്ഷപ്പെടാനുള്ള കേസ് അല്ല ഇത് …..
വയനാട്ടിലെ ഒരു മാധ്യമ പ്രവർത്തകനായ ഷമീർ മച്ചിങ്ങലിന്റെ Shemeer (Shameer Machingal ) തണ്ണീർ കൊമ്പൻ കേസിലുള്ള ഒരു സോഷ്യൽ മീഡിയ ആർട്ടിക്കിളിൽ ഞാൻ മറുപടി കൊടുത്ത പാരഗ്രാഫ് അതേപടി ഞാനിവിടെ പകർത്തിടുന്നു :
Sorry Sir , Karnataka wildlife എന്ന ക്യാപ്ഷൻ എഴുതുക ….. അതാണ് ശരി ,അതു മാത്രമാണ് ശരി … തൊട്ടിത്തരം കാണിച്ച ശേഷം കർണാടക വനം വകുപ്പ് പട്ടി ഷോ അവതരിപ്പിക്കുന്നത് ഇത് ആദ്യത്തെ തവണയല്ല … കേരള ഉദ്യോഗസ്ഥർക്കും മന്ത്രിക്കും എന്തെങ്കിലും വിധേയത്വം ഉണ്ടെങ്കിൽ തുറന്നു പറയുക ….. അല്ലെങ്കിൽ പ്രസ്താവന കൊണ്ടെങ്കിലും കണ്ണുമുറിയെ അടി കൊടുക്കുക …. അതിർത്തി കഴിഞ്ഞാൽ അവർ മലയാളികളോട് കാണിക്കുന്ന ഒരു ചീഞ്ഞ രണ്ടാം തരം സ്വഭാവമുണ്ട് , അതിൻറെ ബാക്കി തന്നെയാണ് ഇത്തരം മൃഗങ്ങളെ വിടുന്ന പരിപാടിയും .കഴിഞ്ഞ രണ്ടോമൂന്നോ മാസങ്ങളായി കർണാടകയുടെ വനാതിർത്തി ഗ്രാമങ്ങളിൽ ശല്യമായി മാറുന്ന വന്യ മൃഗങ്ങളെ മയക്കു വെടി വച്ചുപിടിച്ച് പരിക്കുകളോടെ വയനാടൻ വന അതിർത്തിയിലേക്ക് ന്യൂട്രൽ ആയി കയറ്റി വിടുന്ന പരിപാടി തുടർന്നു വരുന്നുണ്ട് ….. മസിനഗുഡിയുടെ വനാതിർത്തിയിൽ ഉള്ള വീടുകളിൽ നിന്ന് തേനും പഞ്ചസാരയും വെളിച്ചെണ്ണയും കട്ട് തിന്നുന്ന കരടി ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പ് വയനാട്ടിലെ കാടില്ലാത്ത പ്രദേശത്തെ വയലിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അതിനു പിറകിൽ നല്ല ഒന്നാന്തരം ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കേരളത്തിലെ കുത്തരി മാത്രം കഴിച്ചാൽ മതി , കർണാടകത്തിലെ ബന്നാരി അമ്മൻ പച്ചരി കുത്തിക്കയറ്റണം എന്നില്ല ….. പ്രവിശ്യ വിട്ടാൽ മറ്റെല്ലാവരും പൊട്ടന്മാരാണ് എന്ന് കരുതാൻ പാടില്ല …..
കഴിഞ്ഞ ഒരു വർഷം കൊണ്ട് അര ഡസനിലേറെ മരണങ്ങൾ വന്യമൃഗ ആക്രമണത്തിൽ വയനാടൻ പ്രദേശങ്ങളിൽ ഉണ്ടായിട്ടും 25000 രൂപയോ മുപ്പതിനായിരം രൂപയോ സമാശ്വാസം പ്രഖ്യാപിക്കുക എന്നതിലപ്പുറം കർണാടക വനം വകുപ്പിലെ ചില ഉന്നത ഉടായിപ്പുകൾ കാണിക്കുന്ന തൊട്ടിത്തരത്തിന് എതിരെ നീണ്ടു നിവർന്ന് ഒരു വാക്കുപോലും പറയാൻ സാധിക്കാത്ത കേരള വനം മന്ത്രിയുടെ നട്ടെല്ലിന്റെ സ്ഥാനത്ത് ഉണ്ണിപ്പിണ്ടി ആണോ എന്നുവരെ ഇവിടുത്തെ ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു ….. സേയ്ഫ് സോണിൽ കോൺക്രീറ്റ് വനങ്ങളുടെ ഉള്ളിലിരുന്ന് ഓൺലൈനിലൂടെ വന്യമൃഗ സ്നേഹം കാണിക്കുന്ന ചില പ്രകൃതിസ്നേഹി മൈത്താണ്ടികൾ ഉണ്ട് ….. അവർക്കൊന്നും ജീവനും ജീവിത മാർഗവും നഷ്ടപ്പെടുന്ന അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെ വേദന മനസ്സിലാകില്ല ….. കേന്ദ്ര ഇലക്ഷൻ ഉടനെ വരും എത്രയും പെട്ടെന്ന് എല്ലാവരും ബ്യൂട്ടിപാർലറിൽ ചെല്ലുക , മുഖം മിനുക്കുക , വന്യമൃഗത്താൽ ആക്രമിക്കപ്പെട്ട രക്തസാക്ഷിയുടെ വീടിൻറെ തൊട്ടടുത്ത് എത്തുമ്പോൾ കയ്യിൽ കരുതിയ ഗ്ലിസറിൻ സ്വന്തം കണ്ണുകളിലേക്ക് ഒഴിക്കുക , ഉള്ളിൽ നല്ല ദുഃഖം ഉള്ളതുപോലെ കണ്ണുകൾ ചുവന്ന് കിട്ടും ….. പെട്ടെന്ന് ഗ്ലിസറിൻ കിട്ടിയില്ലെങ്കിൽ ഓറഞ്ച് തൊലി ആയാലും മതി ……
ഇവിടെ മലയാള രാജ്യത്തിലുള്ള പല അത്യുന്നത നേതാക്കൾക്കും പ്രമാണിമാർക്കും കർണാടകയ്ക്ക് എതിരെ നാലു വാക്ക് പറയാൻ അപാര പേടിയാണ് : അവരൊക്കെ ഒന്നു കണ്ണുരുട്ടിയാൽ പേടിച്ചിട്ട് അരയ്ക്ക് താഴെ ഉടുത്തിട്ടുള്ള ഖദറിലൂടെ മൂത്രം പോകും …… എന്നിട്ട് സമാശ്വാസം പോലെ നിങ്ങളോട് ഒരു വിഡ്ഢിത്തം പറയും : ഇവിടെ നിങ്ങൾ ചെറുവിരൽ അനക്കിയാൽ കർണാടകയിൽ പലയിടത്തായി സ്ഥിരമായും താൽക്കാലികമായും താമസിക്കുന്ന മലയാളികൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും ….. അതുകൊണ്ട് കർണാടകത്തിൽ നിന്ന് തന്നെ വിഷം അടിച്ചു ഇങ്ങോട്ട് കൊണ്ടു വരുന്ന ചില പച്ചക്കറി ഐറ്റങ്ങൾ ഉണ്ട് ….. അതൊക്കെ അണ്ണാക്കിൽ കുത്തിതിരുകി ചിലയ്ക്കാതെ ഇരുന്നു കൊള്ളണം …. അവരുടെ ഭാഷ പ്രകാരം കേരളം എന്നെന്നും അന്യസംസ്ഥാനങ്ങളുടെ ചില വ്യവസ്ഥിതികളുടെ അടിമയായി തന്നെ ഇരുന്നു കൊള്ളണം ….. വരുന്ന എല്ലാ തലമുറകളും അത്തരം അടിമത്തത്തിൽ ഉറച്ചു നിൽക്കുകയും വേണം …..
അടുത്ത രക്തസാക്ഷിക്ക് കാത്തിരിക്കുന്ന ചങ്കുറപ്പു കെട്ട നയം തിരുത്തപ്പെട്ടേ തീരൂ …. ഒപ്പം അന്യ സംസ്ഥാനങ്ങളോട് അമിതമായി വിധേയപ്പെടുന്ന ആ നയവും ….. ആവാസ വ്യവസ്ഥയെപ്പറ്റി ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം ….. ജയ് ഹിന്ദ് …..
- Cover story
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- politics
- SOCIAL MEDIA
- SPECIAL STORIES
- THE WIFI supplement
- USA & CANADA