തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസ് കൊയ്ത് മഞ്ഞുമ്മല്‍ ബോയ്‌സ്

മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഗംഭീരമായ പ്രതികരണം നേടുന്ന സിനിമ തമിഴ്നാട് ബോക്‌സോഫീസില്‍ നിന്നും പണം വാരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. സിനിമ ഒരു കോടി രൂപയാണ് ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് നേടിയിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളിലായി 50 ലക്ഷത്തിലധികം രൂപ സിനിമ കളക്റ്റ് ചെയ്യുമെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

ആഗോളതലത്തില്‍ 30 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. ഞായറാഴ്ച കേരളത്തില്‍ 71.02% ശതമാനം ഒക്യുപെഷന്‍ ചിത്രത്തിന് ഉണ്ടായിരുന്നു. ഇതില്‍ തന്നെ മോണിംഗ് ഷോ 61.13%, ആഫ്റ്റര്‍ നൂണ്‍ ഷോ 76.10%, ഈവനിംഗ് ഷോ 77.16%, നൈറ്റ് ഷോ 69.68% എന്നിങ്ങനെയാണ് ഷോ തിരിച്ചുള്ള ഒക്യുപെഷന്‍ കണക്ക്. കൊച്ചിയില്‍ ഇന്നലെ 166 ഷോയാണ് ചിത്രത്തിന്റേതായി നടന്നത്. അതില്‍ എല്ലാം 80 ശതമാനത്തില്‍ അധികം ഒക്യുപെഷന്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ചിദംബരം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.