രാജൂ തരകന്‍
ഗാര്‍ലണ്ട് : ഡാളസ് ഫോര്‍ത്ത് വേ ാര്‍ ത്ത് ഐക്യവേദിയായ സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ഈ വഷത്തെ പ്രഥമ സമ്മേളനം ഗാര്‍ലണ്ട് കംഫര്‍ട്ട് ചര്‍ച്ചില്‍ നടന്നു. കണ്‍വീനര്‍ പാസ്റ്റര്‍ മാത്യു ശാമുവേലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാസ്റ്റര്‍ മാത്യു വര്‍ഗ്ഗീസ് അദ്ധ്യഷത വഹിച്ചു. പ്രാരംഭ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കംഫര്‍ട്ട് സഭാ വിശ്വാസികള്‍ ഗാന ശൂ ശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. അദ്ധ്യഷന്റെ ആമുഖ പ്രസംഗത്തിന്‌ശേഷം പാസ്റ്റര്‍ ഫ്രാന്‍സിസ് സേവ്യര്‍ സ്വാഗത പ്രസംഗം നിര്‍വ്വഹിച്ചു. സങ്കീര്‍ത്തനം വായനയും സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ദൈവീക സന്ദേശവും പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. മദ്ധ്യസ്തത പ്രാര്‍ത്ഥനയ്ക്ക് പാസ്റ്റര്‍ എം.സി. ഏബ്രഹാം നേതൃത്വം നല്‍കി. പാസ്റ്റര്‍ എം. ജോണ്‍സണ്‍ ആയിരുന്നു ഈ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത്. നശിച്ചു പോകുന്ന യുവാക്കളെ സന്മാര്‍ഗ്ഗിക പാതയില്‍ നയിക്കുവാനുള്ള ഉത്തരവാദിത്വം ഇവിടെ സന്നിധരായിരിക്കുന്ന നിങ്ങളില്‍ നിഷിപ്തമാണെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിച്ചു കളയരുതെന്ന് പാസ്റ്റര്‍ ജോണ്‍സന്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ചു. പാസ്റ്റര്‍ ജോണ്‍സണ്‍ /സക്കറിയുടെ പ്രാര്‍ത്ഥന ആശീര്‍വാദത്തോടെ യോഗം സമാപിച്ചു.
പാസ്റ്റര്‍ ജോണ്‍സണ്‍
ഡാളസ് പട്ടണത്തിലെ നാല്പതിലധികം സഭകളില്‍ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

പാസ്റ്റര്‍: എം.സി. ഏബ്രഹാം
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണി മുതല്‍ പത്ത് മണിവരെ ആത്മീയ സന്ദേശങളും പ്രാത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍
ഡയല്‍ ചെയ്യുക: 214 666 6221.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കണ്‍വീനര്‍ പാസ്റ്റര്‍ മാത്യു ശമൂവേല്‍ : 469 258 8118.
ടീം അംഗങ്ങള്‍: പാസ്റ്റര്‍ ഫ്രാന്‍സിസ് സേവിയര്‍: 682 408 0041
പാസ്റ്റര്‍ മാത്യൂ വര്‍ഗ്ഗീസ്: 214 505 3682
പാസ്റ്റര്‍: എം.സി. ഏബ്രഹാം: 469 473 8227.











































