എസ്.എം.സി.സി. രക്തദാന ക്യാമ്പ് നടത്തി

സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ ശ്ലീഹാ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഉയിര്‍പ്പ് തിരുനാളിന് ഒരുക്കമായി വലിയനോമ്പിന്‍റെ ചൈതന്യം പ്രകാശിപ്പിച്ചുകൊണ്ട് രക്തദാനക്യാമ്പ് നടത്തി. അമേരിക്കന്‍ റെഡ്ക്രോസുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ ഏകദേശം 45 പേര്‍ രക്തദാനം നടത്തി. 75-ല്‍പരം വ്യക്തികള്‍ സന്നദ്ധരായി വന്നിരുന്നു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവും വികാരി ഫാ. തോമസ് കടുകപ്പള്ളിയും പ്രാര്‍ത്ഥനാശംസകളോടെ സന്നിഹിതരായിരുന്നു. എസ്എംസിസി ഭാരവാഹികള്‍ നേതൃത്വം വഹിച്ചു.