(പി ഡി ജോർജ് നടവയൽ)
കോൽക്കാത്താ/സക്രമെൻ്റോ: ഓർമാ ഇൻ്റർനാഷണൽ മൂവീ ഫോറം ചെയർ രാജ് മാത്യൂവിൻ്റെ പിതാവ്, ജോസഫ് പള്ളിവാതുക്കൽ, വെസ്റ്റ് ബെംഗാളിലെ കോൽക്കാത്തായിൽ അന്തരിച്ചു. ഭാര്യ: റോസ് ജോസഫ് ( നംബുശ്ശേരിൽ, കുറവിലങ്ങാട്), മകൻ: മാരിയോ പ്രഭു ജോസഫ്, മരുമകൾ: മീനൂ മാരിയോ, മകൻ: രാജ് മാത്യൂ ജോസഫ് , മരുമകൾ: സ്നേഹാ തോമസ്, ചെറുമക്കൾ: അലേസാന്ദ്രാ റോസ്, ഗിസ്സിൽ റൂബി, മഖേലാ മാരിയോ. പ്രശസ്തമായ ജോസ്കോൺ കൺസ്ട്രക്ഷൻ കമ്പനിയുടെയും സൺ പവർ ലിങ്കിൻ്റെയും സ്ഥാപകനും സി ഈ ഓ യും ആയിരുന്നു ജോസഫ് പള്ളിവാതുക്കൽ.
ഓർമാ ഇൻ്റർനാഷണൽ മൂവീ ഫോറം ചെയർ രാജ് മാത്യൂവിൻ്റെ പിതാ വ് ജോസഫ് പള്ളിവാതുക്കലിൻ്റെ വേർപാടിൽ, ഓർമാ ഇൻ്റർനാഷണൽ എക്സിക്യൂ ട്ടിവ് കമ്മിറ്റി അനുശോചനം അറിയിച്ചു.
സംസ്കാര കർമ്മങ്ങൾ മാർച്ച് 18 തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിയ്ക്ക്, ഇന്ത്യയിലെ കോൽക്കാത്തായിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് ദ കിങ്ങ് പള്ളിയിൽ ( 5 സെയ്ദ് അമീർ അലി അവന്യൂ, പാർക് സർക്കസ്, 700017) നടക്കും. ആർ എസ് വി പി: 91-983-102-7610; 1-786-797-4872.

 
            


























 
				
















