യോങ്കേഴ്‌സ് ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് (FCSC) ഗാന നാട്യ നർമ സംഗമം സ്റ്റേജ് ഷോ മെയ് 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്

ജോസഫ് ഇടിക്കുള

യോങ്കേഴ്‌സ്, ന്യൂ യോർക്ക് : ന്യൂ യോർക്ക്  വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ പ്രമുഖ നഗരമായ യോങ്കേഴ്‌സ് ആസ്ഥാനമാക്കി ഒരു കൂട്ടം യുവജനങ്ങളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപം കൊണ്ടു, കുടുംബമായി ഒത്തുകൂടുവാനും  തങ്ങളുടെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും കലാ കായിക വിനോദങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കുമൊക്കെ ഒരു  വേദിയൊരുക്കുക എന്ന സദുദ്ദേശത്തോടെയാണ് ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ്  FCSC എന്ന പേരിൽ പുതിയ സംഘടനയുടെ പിറവി,

ന്യൂ യോർക്ക് വൂൾവ്സ് എന്ന ക്രിക്കറ്റ് ടീം 2019 മുതൽ നിലവിലുണ്ടെങ്കിലും 2023 ൽ ആണ് സംഘടന ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേര് സ്വീകരിച്ചു രജിസ്റ്റർ ചെയ്തു നിലവിൽ വന്നത്, ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റുമായി ക്രിസ്മസ് കരോൾ അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിവരികയും വൻ വിജയമാവുകയും ചെയ്തിട്ടുണ്ട്, സംഘടനയിൽ എല്ലാവർക്കും തുല്യ പ്രാധാന്യം എന്ന അഭിപ്രായം ഉൾക്കൊണ്ടുകൊണ്ട് പ്രസിഡന്റൊ സെക്രട്ടറിയോ അടക്കമുള്ള ഒരു പദവികളും സംഘടനാ ആർക്കും നൽകുന്നില്ല എല്ലാവരും ഒറ്റക്കെട്ടായി തീരുമാനം എടുക്കുന്നു എന്നതാണ് ഈ സംഘടനയെ മറ്റു സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്, ഈ ഒരു തീരുമാനം ന്യൂ യോർക്ക് മലയാളികൾ ഇരുകയ്യും നീട്ടി സ്വീരിക്കുകയും സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സമ്പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു,

ഈ ആത്മവിശ്വാസവുമായി 2024 ലെ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർഥം പ്രമുഖ സിനിമാ സീരിയൽ താരങ്ങളായ സിജു വിൽ‌സൺ, മൈഥിലി, മീര, ബിനു അടിമാലി തുടങ്ങിയവരുടെ നേതൃത്വത്തിൽ  ഒരു വൻ താര നിര പങ്കെടുക്കുന്ന ഗാന നാട്യ നർമ സംഗമം എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു, ഗ്ലോബൽ കൊളിഷൻ ഓട്ടോ ബോഡി വർക്സ് പ്രധാന പ്രായോജകരായെത്തുന്ന ഈ ഷോ മെയ് 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് യോങ്കേഴ്‌സ് ലിങ്കൺ ഹൈ സ്കൂളിൽ വച്ച് അരങ്ങേറുന്നു, ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് പ്രോഗ്രാം കമ്മറ്റി അറിയിച്ചു,

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി വിളിക്കുക – ആശിഷ് ജോസഫ് – 845-598-2416, ജിതിൻ വർഗീസ് – 914-406-3873, ടിജോ മാളിയേക്കൽ – 914-536-7670 , ജുബിൻ മാത്യു- 914-349-1200, ക്രിസ്റ്റിൻ കെ അലക്സ് –  914 -572-6484,  മെഥുലിൻ മാത്യു -914 -714 -8941  ബോണി തോമസ് – 914 -479 9547.

വാർത്ത : ജോസഫ് ഇടിക്കുള.