ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു

ഡോ.കല ഷഹി , ജനറൽ സെക്രട്ടറി ഫൊക്കാന

ഫൊക്കാനയിൽ വിഭാഗീയത പൂർണ്ണമായും അവസ്സാനിപ്പിക്കാനായി ഫൊക്കാന പ്രസിഡൻ്റും , ട്രസ്റ്റി ബോർഡും നടത്തിയ ശ്രമങ്ങൾക്ക് ശുഭ പര്യവസാനം.
ഐക്യ ശ്രമങ്ങൾ പരിപൂർണതയിൽ എത്തിക്കാനായി പോൾ കറുകപ്പള്ളിയും, മാധവൻ നായരും രാജി വച്ച ഒഴിവിലേക്ക് സുധാ കർത്ത, ജോസഫ് കുറിയപ്പുറം എന്നിവർ നിയമിതരാവും. ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് അലക്സ് തോമസ് (ഫിലഡൽഫിയ)l, റെജി വര്ഗീസ് ( സ്റ്റാറ്റൻ ഐലൻ്റ്) ഡോ. സുജ ജോസ് (ന്യൂ ജേഴ്സി) എന്നിവരും .നിയമതിരാകും. ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം പോൾ കറുകപ്പള്ളിൽ നടത്തിയ ഐക്യ ചർച്ചകളുടെ തീരുമാനപ്രകാരമാണ ഈ ചർച്ചകൾ പൂർണമായത്. ഫൊക്കാന ട്രസ്റ്റി ബോർഡ് ഈ തീരുമാനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കൂടാതെ ഈ വർഷം പുതുതായി അപേക്ഷ നൽകിയ അസോസിയേഷനുകൾക്ക് ഫൊക്കാന നിയമാവലി പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച കൂടി ഗ്രേസ് പീരിയഡ് നൽകാൻ അവർ ഡോ. ബാബു സ്റ്റീഫൻ ട്രസ്റ്റി ബോർഡിന് നിർദ്ദേശം നൽകി. ഇതോടു കൂടി ഫോക്കാനയിൽ ഐക്യം പൂർണമാകുമെന്നു ഫൊക്കാന നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും അഭിപ്രായപ്പെട്ടു