ലക്ഷ്മിനായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് രേഖകള്‍

    തിരുവനന്തപുരം: ലാ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ അഞ്ച് വര്‍ഷത്തേക്ക് നീക്കിയതായി എസ്.എഫ്.ഐക്ക് ഉറപ്പ് നല്‍കിയിട്ടില്ല. അക്കാദമി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ നീക്കി എന്നല്ലാതെ എത്ര വര്‍ഷത്തേക്കാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സ്ഥാനം ഒഴിഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്റെ ചാര്‍ജ് നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്. അല്ലാതെ പ്രിന്‍സിപ്പലായി നിയമിച്ചെന്ന് വ്യക്തമായി പറയുന്നില്ല. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരാതി പരിഹാര സെല്‍ രൂപീകരിക്കും. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും എന്നുമാണ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

    kla-post

    sfi-1

    sfi-2