തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ് കൗൾ.ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ ഉയർന്ന പരാതിയിൽ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കർശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.