പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍റെ  വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും
സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ആൗഹെേലീിേ അ്ല ഡിശേ 1, ജവശഹമറലഹുവശമ, ജഅ 19115) നടത്തുന്നു.

കവയിത്രിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്‍കും. പെന്‍സില്‍വേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും  ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്നു്
പ്രസിഡന്‍റ് റവ: ഫിലിപ്പ് മോഡയില്‍ അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്‍ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേയ്ക്കും മാതൃദിനാഘോഷ പരിപാടികളിലേയ്ക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.

കൂടുതല്‍ വവരങ്ങള്‍ക്ക്: റവ: ഫിലിപ്പ് മോഡയില്‍, 267 565 0335, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ്: 215 850 5268