ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ, റീജിയൻ കൺവെൻഷൻ മെയ് 24 നു തുടക്കം

ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ കൺവൻഷൻ മെയ് 24 മുതൽ 26 വരെ നടക്കും. വെള്ളി ,ശനി ദിവസങ്ങളിൽ 6.30pm സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ( 34 Delford Ave, Bergenfield, NJ 07621 ) ഓഡിറ്റോറിയത്തിൽ രാത്രി യോഗങ്ങൾ നടക്കും.

മെയ് 26 ഞായറാഴ്ച റീജിയണിലെ സഭകളുടെ സംയുക്ത ആരാധന രാവിലെ 10 മുതൽ എബനേസർ ചർച്ച് ( 2605 Welsh Rd, Philadelphia, pa 19114) – ഓഡിറ്റോറിയത്തിൽ നടക്കും.

ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ റവ സതീഷ് കുമാർ ഈ മീറ്റിംഗുകളിൽ ദൈവിക സന്ദേശം നൽകും. യൂവജനങ്ങൾക്കു വേണ്ടി റവ. ജോഷ് മാത്യു ദൈവവചനം സംസാരിക്കും

റീജിയൻ സംയുക്ത വനിതാ മീറ്റിംഗ് മെയ് 25 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബെർഗൻഫീൽഡ് ന്യൂജേഴ്‌സിയിലുള്ള സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. സിസ്റ്റർ അനിത സതീഷ് പ്രസംഗിക്കും

ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റ് റീജിയൻ്റെ നേതൃത്വത്തിൽ പാസ്റ്റർ എബി തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ ഫിലിപ്പ് തോമസ് (വൈസ് പ്രസിഡൻ്റ്) . ജേക്കബ് മാത്യു (സെക്രട്ടറി) കോശി വർഗീസ് (ട്രഷറർ) സാംജോ സാംസൺ (യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു

ലേഡീസ് ഫെലോഷിപ്പിന് ജോളി ഫിലിപ്പ് (പ്രസിഡൻ്റ്), സാലി ബെഞ്ചമിൻ (വൈസ് പ്രസിഡൻ്റ്), ജ്യോതി ലാൽ (സെക്രട്ടറി) വത്സ എബ്രഹാം (ട്രഷറർ) , റേച്ചൽ തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ നേതൃത്വo കൊടുക്കുന്നു.

റെജി ഫിലിപ്പ്‌