എം ഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിൽ മുത്തമിട്ട്‌ മല്ലുമിനാറ്റി ന്യൂ ജേഴ്സി

വാഷിംഗ്ടൺ ഡി സി: അമേരിക്കൻ തലസ്ഥാന നഗരിയിൽ എം ഡി സ്ട്രൈക്കേഴ്സ്‌ സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹിച്ച പ്രഥമ ഇന്ത്യൻ – അമേരിക്കൻ സോക്കർ ടൂർണമെന്റിൽ
മല്ലുമിനാറ്റി ന്യൂ ജേഴ്സി ജേതാക്കളായി!

വാശിയേറിയ ഫൈനലിൽ റെഗുലർ ടൈമിലും ടൈ ബ്രേക്കറിലും സമനില പാലിച്ച മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ്‌ ഡെലവയറിനെ സഡൻ ഡെത്തിൽ പരാജപ്പെടുത്തിയാണ്‌ മല്ലുമിനാറ്റി കപ്പ്‌ കരസ്ഥമാക്കിയത്‌.

ഫൊക്കാന ജെന: സെക്രട്ടറി ഡോ കലാ ഷഹി ഉത്ഘാടനം ചെയ്ത ടൂർടമെന്റിൽ സെന്റ്‌ ജൂഡ്‌ വിർജീനിയ, കൊമ്പൻസ്‌ വിർജീനിയ, വാഷിംഗ്ടൺ ഖലാസിസ്‌ , എം ഡി സ്ട്രൈക്കേഴ്സ്‌ ടീമുകളെ പരാജയപ്പെടുത്തിയാണ് മല്ലുമിനാറ്റിയും ന്യൂ കാസിലും ഫൈനലിൽ എത്തിയത്‌.

ബെസ്റ്റ്‌ പ്ലെയറായി മല്ലുമിനാറ്റിയുടെ ആൽബിൻ കണ്ണാടനെയും ബെസ്റ്റ്‌ ഗോളിയായി ന്യൂ കാസിലിന്റെ കരൺ കത്യാളിനെയും തിരഞ്ഞെടുത്തു. ഗോൾഡൺ ബൂട്ടിന് ന്യൂ കാസിലിന്റെ ഷൗമിത്‌ ചെന്നഗൗഡ അർഹനായി.

ക്യാപിറ്റൽ കപ്പ്‌ വിന്നേഴ്സിന് ‌ എം ഡി സ്ട്രൈക്കേഴ്സ്‌ സ്പോർട്സ് ക്ലബ് പ്രെസിഡെന്റ്‌ നോബിൾ ജോസഫും റണ്ണേഴ്സപ്പിന് ജനറൽ മാനേജർ ഡോ. മധു നമ്പ്യാരും ട്രോഫികൾ കൈമാറി.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേത്ര്വത്തം നൽകിയ വിവിധ കമ്മിറ്റി ചെയർമ്മാൻമാരായ റെജി തോമസ്‌ , സൈകേഷ്‌ പദ്മനാഭൻ, ജെഫി ജോർജ്‌ , ടെനി സെബാസ്റ്റ്യൻ , റോയ്‌ റാഫേൽ , ബിജേഷ്‌ തോമസ്‌, ദിലീപ്‌ , പ്രണവ്‌ , മനു സെബാസ്റ്റ്യൻ , ഫെനിൽ മാത്യു തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.