അമ്മമേളത്തിൻ ഉത്സവമായി ബെൻസൻവിൽ ഇടവക തിരുനാൾ

ലിൻസ് താന്നിച്ചുവട്ടിൽ

ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിലെ പ്രഥമ തിരുനാളിന് വിമൺസ് മിനിസ്ട്രിയുടെ അമ്മമേളം തരംഗമായി. സാബു ഇലവുങ്കൽ പരിശീലനം നൽകിയ അമ്മമാരുടെ അരങ്ങേറ്റവും പ്രകടനവും ഏവരെയും അത്ഭുതപ്പെടുത്തി.തിരുഹൃദയമഹോത്സവത്തിന് ഏറെ മോടി പിടിപ്പിച്ച അമ്മ മേളത്തെ ഏവരും പ്രശംസിച്ചു.ഏറെ ദിവസത്തെ പരിശീലനത്തിന് ശേഷം തിരുഹൃദയത്തണലിൽ തിരുഹൃദയ മഹോത്സവത്തിന് അരങ്ങേറ്റം നടത്താൻ കഴിഞ്ഞത് ഏറെ അനുഗ്രഹപ്രദമായി കാണുന്നു എന്ന് അമ്മമേള ടീം അംഗങ്ങൾ പങ്കു വെച്ചു.