യു.എസ് മലയാളിയുടെ ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ പ്രദർശനത്തിനെത്തി; മികച്ച പ്രതികരണം

ഡാലസിൽ നിന്നുള്ള മലയാളി വ്യവസായി ബെന്നി  ഇണ്ടിക്കുഴി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയുന്ന  കുടുംബ കുടുംബ സ്ത്രീയും കുഞ്ഞാടും കേരളത്തിൽ തീയറ്ററുകളിൽ പ്രദര്ശനമാരംഭിച്ചു. ചിത്രം അടുത്തയാഴ്ച അമേരിക്കൻ തീയറ്ററുകളിലെത്തും.
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ  ചിത്രത്തിനു മഹേഷ് പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.  ഇൻഡി ഫിലിംസിൻ്റെ ബാനറിലാണ്  ബെന്നി   ചിത്രം നിർമ്മിക്കുന്നത്.

പ്രവാസിയായ  സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥപറയുന്ന ചിത്രമാണിത് ..നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിൻ്റെ രംഗപ്രവേശം…ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ … ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്ന മനോഹരമായ ഗാനം  നേരത്തെ പുറത്തുവിട്ടിരുന്നു.

കോതനല്ലൂർ സ്വദേശിയായ ബെന്നി 30 വർഷമായി ഡാലസിൽ മൊട്ടൽ-ലിക്കർ ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നു. നേരത്തെയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, നിമ്മാതാവ് ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറക്കൽ. ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ. സംഗീതം -ശ്രീജു ശ്രീധർ. ഛായാഗ്രഹണം – ലോവൽ എസ്. എഡിറ്റിംഗ് – രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ – പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ. വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്
അടുത്തയാഴ്ച ഈ സിനിമ  അമേരിക്കൻ തീയറ്ററുകളിലെത്തുമ്പോൾ പ്രിയ അമേരിക്കൻ മലയാളീ
സിനിമ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു ..