അമേരിക്കയിലുള്ള പാസ്റ്റര്‍മാരേയും മിഷനറിമാരേയും ആദരിക്കുന്നു

ബോസ്റ്റണ്‍: 2024 ഓഗസ്റ്റ് 8 മുതല്‍ 11 വരെ ബോസ്റ്റണില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സില്‍ അര്‍ഹരായ പാസ്റ്റര്‍മ്മാര്‍ക്കും, മിഷനറിമാര്‍ക്കും നോര്‍ത്ത് അമേരിക്ക 2024 മിഷന്‍ അവാര്‍ഡ് ബഹുമതി നല്‍കി ആദരിക്കും.
അമേരിക്കയിലും, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദീര്‍ഘകാലമായി സേവനം ചെയ്തുവരുന്ന പാസ്റ്റര്‍മാരേയും മിഷനറിമാരേയും ആദരിക്കുന്നു.
സുവിശേഷത്തിന്‍റെ ദൗത്യം മാതൃകയാക്കി ജീവിക്കുകയും മഹത്തായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രീതിയില്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന പെന്തക്കോസ്ത് സമൂഹത്തിലെ അംഗങ്ങള്‍ക്കാ ണ് ഈ അംഗീകാരം നല്‍കുന്നത്.
സുവിശേഷവത്കരണം, സഭകള്‍ ഇല്ലാത്ത സ്ഥനലങ്ങളില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ബൈബിള്‍ സ്കൂള്‍/സെമിനാരി, മാധ്യമ ശുശ്രൂഷ എന്നീ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ഉള്‍ക്കോണ്ട മാര്‍ഗനിര്‍ദ്ദേശ മൂല്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ അപേക്ഷകള്‍ നല്‍കുക.
ഫോറം പൂരിപ്പിച്ച് നിങ്ങള്‍ക്ക് സ്വന്തമായൊ, വ്യക്തമായ അറിവുള്ള മാറ്റ് അരെയെങ്കിലുമോ ശുപാര്‍ശ ചെയ്യാം.https://forms.gle/DRFSk7AZreDwgkce8 കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുകwww.ipcfamilyconference.org
ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (ചെയര്‍മാന്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.
ന്യുയോര്‍ക്ക്, ന്യുജേഴ്സി, ഫിലഡല്ഫിയ, ടൊറൊന്‍റൊ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന ദൂരത്തിലാണ് കണ്‍വന്‍ഷന്‍ സെന്‍റര്‍. ജൂണ്‍ 15 നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ഡിസ്കൗണ്ട് നിരക്ക് ലഭിക്കുവാനും സമ്മേളന പങ്കാളിത്തം ഉറപ്പാക്കുവാനും കോണ്‍ഫറന്‍സിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനും സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍