ഓണത്തിന് ട്രൈസ്റ്റേൻ്റിൻ്റെ നവനീതം

നീലീശ്വരം സദാശിവൻ കുഞ്ഞി

എന്നും പുതുമകൾ നിറഞ്ഞതാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പൊന്നോണക്കാലത്തെ എല്ലാ പരിപാടികളും . ഓരോ വർഷവും ട്രൈസ്റ്റേറ്റ് എന്താണ് ചെയ്യുന്നതെന്ന് മറ്റ് സംഘടനകൾ അസൂയാവഹമായ രീതിയിൽ ഉറ്റുനോക്കുന്നതും ഈ പുതുമ തന്നെയാണ് . മെഗാതിരുവാതിരയും , സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യയും സർവ്വോപരി ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ മഹാബലിത്തമ്പുരാനും കണ്ണിന് കൗതുകം മാത്രമല്ല വളരെ അത്ഭുതം ഉളവാക്കുന്നതുമായിരുന്നു.

ഇത്തവണ രാഗതാളലയങ്ങളുടെ രാജകുമാരനായ കൗമാരതാരം നവനീത് ഉണ്ണികൃഷ്ണനാണ് ട്രൈസ്റ്റേറ്റിൻ്റെ മുഖ്യാതിഥി. ഇതിനോടകം ഭാരതീയ സംഗീതത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നവനീത് ഓണത്തിൻ്റെ സന്ദേശവും ഒപ്പം മനോഹര ഗാനങ്ങളും അവതരിപ്പിക്കും.

ഈ വരുന്ന ഓഗസ്റ്റ് 31, ശനിയാഴ്ച ഫിലഡൽഫിയയിലെ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങൾ അരങ്ങേറുക .

അഭിലാഷ് ജോൺ (ചയർമാൻ) 267-701-3623, ബിനു മാത്യു ( ജനറൽ സെക്രട്ടറി )267 – 893 -9571 , ഫിലിപ്പോസ് ചെറിയാൻ ( ട്രഷറർ) 215 -605 -7310 , ജോബി ജോർജ് ( ഓണം ചയർമാൻ) 215 – 470 -2400 , വിൻസൻ്റ് ഇമ്മാനുവൽ ( പ്രോഗ്രാം കോർഡിനേറ്റർ)215 -880 -3341 എന്നിവരടങ്ങിയ വിപുലമായ
കമ്മിറ്റിയാണ് ഇത്തവണ സംഘാടകസമിതിയിൽ ഉള്ളത് .