റിവൈവല്‍ ഹൂസ്റ്റണ്‍ മീറ്റിങ്ങുകള്‍ക്ക് തുടക്കമായി

ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍: 2005 മുതല്‍ എല്ലാ വര്‍ഷവും ഹൂസ്റ്റിണില്‍ വെച്ച് നടക്കുന്ന റിവൈവല്‍ മീറ്റിങ്ങുകള്‍ ഈ വര്‍ഷവും ജൂണ്‍ 9 മുതല്‍ നടക്കുന്നതാണ്. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ടിനും നടക്കുന്ന മീറ്റിങ്ങുകള്‍ പ്രാര്‍ത്ഥനാ മീറ്റിങ്ങുകളും ബൈബിള്‍ പഠനങ്ങളുമാണ്. വൈകിട്ട് 7-ന് നടക്കുന്ന പൊതുയോഗങ്ങളില്‍ പാസ്റ്റര്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ. വില്‍സണ്‍ വര്‍ക്കി, ഡോ. സാബു വര്‍ഗീസ്, ഡോ. മാത്യു ജോര്‍ജ് എന്നിവര്‍ ദൈവവചനത്തില്‍ നിന്നു മുഖ്യസന്ദേശങ്ങള്‍ അറിയിക്കുന്നു. പ്രമുഖ പ്രഭാഷകരാണ് ഈ ദൈവദാസന്മാര്‍.
ജൂണ്‍ 9 മുതല്‍ 13 വരെ ടെസ്റ്റീനി സെന്‍ട്രലിലും ജൂണ്‍ 14, 15 തീയതികളില്‍ യുവജനങ്ങള്‍ക്കായി ഊന്നല്‍ കൊടുക്കുന്ന മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ ഗ്ലെല്‍ ബെഡസ്ക്കീയും പ്രസംഗിക്കുന്നു. ഈ മീറ്റിങ്ങുകള്‍ ഇന്‍റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. യുവജനങ്ങളുടെയും ഇംഗ്ലീഷ് സംസാരിക്കുന്നവരുടെയും വലിയ പങ്കാളിത്തം ഈ മീറ്റിങ്ങുകളില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ ഉണര്‍വ്വിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈ സമ്മേളനങ്ങള്‍ ഹൂസ്റ്റണ്‍ പട്ടണത്തിനു മാത്രമല്ല, ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. തത്സമയം സംപ്രേക്ഷണം ‘പ്രയര്‍ മൗണ്ട് മീഡിയ’ നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. തോമസ് 832 428 7645.