എഡ്മണ്ടൻ നേർമ്മയുടെ നേതൃത്വത്തിൽ ബാർബിക്യു: “പത്തായത്തിലെ അത്താഴം”

എഡ്മണ്ടൻ : എഡ്മണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ നേർമ്മ എല്ലാ വർഷത്തെയും പോലെ ഇത്തവണയും വേനൽകാലം ആഘോഷമാക്കുന്നതിനുവേണ്ടി “പത്തായത്തിലെ അത്താഴം” എന്ന പേരിൽ ജൂൺ 15, ശനിയാഴ്ച വിശാലമായ ബാർബിക്യു പാർട്ടി സംഘടിപ്പിക്കുന്നു. എഡ്മണ്ടൻ – ക്യാപിലാനോ പാർക്കിൽ ( (Capilano Park, Capilano Park Rd , NW Edmonton) വൈകുന്നേരം 6 മണി മുതൽ 11മണി വരെ നടക്കുന്ന ഈ പരിപടിയിലേക്ക് ഏവരുടെയും സജീവസാനിധ്യം സാദരം ക്ഷണിക്കുന്നു. മറ്റു ബാർബക്യു പാർട്ടികളിലിൽ നിന്നും തികച്ചും വത്യസ്തമായിട്ടാണ് എല്ലാ വർഷവും നേർമ , ബാർബക്യു നടത്തി വരുന്നത്.
നോർത്ത് അമേരിക്കൻ ബാർബക്യു വിഭവങ്ങൾ കൂടാതെ കേരള ശൈലിയിൽ ഉള്ള പല തരം ഭക്ഷണ സ്റ്റാളുകൾ ഉണ്ടായിരിക്കുന്നതാണ് . അതിൽ തട്ടുകട വിഭവങ്ങൾക്ക് പുറമെ ഗൃഹാതുരത്വം ഉണർത്തുന്ന ഉപ്പിലിട്ട വിഭവങ്ങളും സ്വാദിഷ്ടമായ ദോശയും സാമ്പാറും ചമ്മന്തിയും പിന്നെ ദാഹമകറ്റാൻ സോഡാ സർബ്ബത്തും ശീതള പാനീയങ്ങളും ചൂടൻ ചായയും.. അങ്ങനെ ഒരു മലയാളിക്ക് വേണ്ടതെല്ലാം സുലഭമായി ഇവിടെ സജ്ജീകരിക്കുന്നു. വേറിട്ട ഭക്ഷ്യവിഭവങ്ങൾ മാത്രമല്ല, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പലവിധ കായിക വിനോദങ്ങളും നേർമ്മയുടെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. എഡ്മണ്ടനിലെ ഒട്ടനവധി മലയാളികുടുംബങ്ങൾ ഈ അത്താഴവിരുന്നിൽ ആഘോഷപൂർവ്വം പങ്കെടുക്കാറുണ്ട്.കൂടുതൽ വിവരങ്ങൾക്കായി സംഘാടകരുമായി ബന്ധപ്പെടുക.

വാർത്ത : ജോസഫ് ജോൺ കാൽഗറി .