ഫിലാഡല്‍ഫിയയില്‍ സി. സി. ഡി. ഗ്രാജുവേഷനും, അവാര്‍ഡുദാനവും

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: 12 വര്‍ഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലന ക്ലാസ്റൂം പഠനത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാന്‍ വെമ്പിനില്‍ക്കുന്നഹൈസ്കൂള്‍ ബിരുദധാരികളെ ആദരിച്ചു.
സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഈ വര്‍ഷം സണ്ടേസ്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 17 യുവതീയുവാക്കډാരാണു ആദരവിനര്‍ഹരായത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സി.സി.ഡി. ക്ലാസ് ഓഫ് 2024 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും അനുഗ്രഹപ്രഭാഷണവും നടത്തിയത്. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2024 നു ആശംസകളര്‍പ്പിച്ചു.
പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്‍റ് ആയ അലിസാ സിജിക്കു ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 1000 ഡോളര്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും റവ. ഡോ. ജോര്‍ജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും നല്‍കി ആദരിച്ചു.
സി.സി.ഡി. പൂര്‍വവിദ്യാര്‍ത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യന്‍, ജോസഫ് സെബാസ്റ്റ്യന്‍, ജയിംസ് മാത്യു, സിറില്‍ ജോണ്‍, ജെറിന്‍ ജോണ്‍ എന്നിവര്‍ ഈ വര്‍ഷം മുതല്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫാമിലി ഫ്രണ്ട്സ് സ്കോളര്‍ഷിപ് 1000 ഡോളര്‍ കാഷ് അവാര്‍ഡ് ഏറ്റവും നല്ല ലേഖനകര്‍ത്താവായ അന്‍സു ജോജോക്കു ലഭിച്ചു.
20232024 ലെ എസ്. എ. റ്റി പരീക്ഷയില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ അലന്‍ ജോസഫ്, ആന്‍ഡ്രൂ എബ്രാഹം എന്നിവര്‍ക്ക് എസ്. എം. സി. സി. നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോജോ കോട്ടൂര്‍ നല്‍കി.
സി. സി. ഡി. ഈയര്‍ബുക്കിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റുഡന്‍റ് എഡിറ്റര്‍മാരായ ബ്രിയാന കൊചുമുട്ടം, ഹാന്നാ ജയിംസ്, ജയ് ക്ക് ബെന്നി, സ്റ്റാഫ് എഡിറ്റര്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ക്കും വിശേഷാല്‍ അവാര്‍ഡുകള്‍ തദവസരത്തില്‍ നല്‍കുകയുണ്ടായി.
അതോടൊപ്പം ഈ വര്‍ഷം മതബോധനസ്കൂളിലെ പ്രീ കെ മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്‍റ്സ് ആയും, സമ്പൂര്‍ണ ഹാജര്‍ നേടിയും മാതൃകയായ കുട്ടികളെയും ആദരിക്കുകയുണ്ടായി.
ഫോട്ടോ: ജോസ് തോമസ്