കോൺസൽ വിജയകൃഷണന് കേരള സെന്ററിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ പ്രധാന മലയാളി സംഘടനകൾ യാത്രയയപ്പ് നല്കി

ജോസ് കാടാപുറം
ന്യൂയോർക് :ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് വിരമിക്കുന്ന കോൺസൽ (കമ്മ്യൂണിറ്റി അഫേഴ്‌സ് ) എ കെ വിജയകൃഷ്‌ണന്‌ ന്യൂയോർക്കിലെ കേരളസെൻെർ ഓഡിറ്റോറിയത്തിൽ വച്ച് കേരള സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ യാത്ര അയപ്പ് നൽകി .
ഗോപിയോ ,കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക് ,പയനിയർ ക്ലബ് ഓഫ് കേരളയിറ്റ്സ് ,കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക , ഫൊക്കാന ന്യൂയോക് റീജിയൻ ,ഫോമാന്യൂയോർക് റീജിയൻ ,ലിംകാ ,വേൾഡ് മലയാളീ , മിലൻ കൾച്ചറൽ ഓര്ഗനൈസഷൻ ,ഇമാലി (IAMALI )എന്നി സംഘടനകൾ യാത്രയപ്പിനു നേതൃത്വം നൽകി ..
കേരള സെന്റര് പ്രെസിഡെന്റ് അലക്‌സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു , ഫിലിപ്പ് മഠത്തിൽ പ്രെസിഡെന്റ് (KCANA ) മലയാളീ അസോസിയേഷൻ നേതാക്കളെ പരിചയപ്പെടുത്തി ,
ഇന്ത്യൻ എംബസി യുമായി വര്ഷങ്ങളായി ബന്ധപ്പെടുന്ന ഗോപിയോ നേതാവ് ഡോക്ടർ തോമസ് എബ്രഹാം തന്റെ അനുഭവത്തിൽ എംബസി ഉദ്യോഗസ്ഥരിൽ സെൽ നമ്പർ പൊതു സമൂഹത്തിനു ഷെയർ ചെയിതു കഴുയുന്നത്ര സമയം ഇന്ത്യക്കാരെ സഹായിക്കുന്ന വിജയകൃഷ് ണനെ പോലെ മറ്റൊരു ഉദ്യോഗസ്ഥനും ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാകാത്തതു ആണെന്നും ഡോ .തോമസ് എബ്രഹാം പറഞ്ഞു
,തുടർന്ന് കൈരളിടിവി ഡയറക്ടർ ജോസ് കാടാപുറം ,ബീന കോത്താരി (GOPIO )ഫോമാ നേതാവ തോമസ് ടി ഉമ്മൻ ,ജോണി സക്കറിയ (പ്രെസിഡെന്റ് പയനിയർ ക്ലബ്) , മനോഹർ തോമസ് (സർഗവേദി ),സിബി ഡേവിഡ് ,ബിജു ചാക്കോ (വേൾഡ് മലയാളീ )കളത്തിൽ വർഗിസ് ,കോശി തോമസ് ,മേരി ഫിലിപ്പ് , , മാത്യു കുട്ടി ഈശോ എന്നിവർ യാത്രയപ്പ് സമ്മേളത്തിൽ കോൺസൽ വിജയകൃഷണൻ എംബസിയിലെ ഉദ്യോഗസ്ഥൻ എന്ന രീതിയിൽ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിനു ചെയിത സഹായങ്ങൾ പ്രവർത്തനങ്ങൾ ഓർമിപ്പിച്ചു ..
വിജയകൃഷ്ണൻ തന്റെ മറുപടി പ്രസംഗത്തിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എപ്പോഴും പരമാവധി എംബസിയിൽ എത്തുന്നവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്..താൻ വ്യക്തിപരമായി വളരെ പൊളറ്റായി സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട് , ഏതു രാത്രിയിൽ ഫോൺ വിളിച്ചാലും സഹായിക്കാൻ ശ്രമിക്കാറുണ്ട് .. ഗാന്ധിജിയെ പിന്തുടരുന്നു ഒരു വ്യക്തിയയാതുകൊണ്ടു ക്ഷമയും സ്നേഹവും കൈവിടാതെ സൂക്ഷിക്കും ..വയലൻസ് എന്റെ മാർഗ്ഗമല്ലായെന്നു താൻ കരുതുന്നു വിജയകൃഷ്‌ണൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു ..പ്രധാന ആഘോഷങ്ങൾ വരുമ്പോൾ ഇന്ത്യൻ സമൂഹം അങ്ങോട്ടും ഇങ്ങോട്ടും സ്റ്റേറ്റ് വ്യത്യാസ മില്ലാതെ പങ്കെടുക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചു .. എല്ലാ സഹകരണത്തിനും ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിനോട്കോൺസൽ വിജയകൃഷ്ണൻ നന്ദി പറഞ്ഞു, കേരള സെന്റർ സെക്രെട്ടറി രാജു തോമസ്എല്ലാവര്ക്കും ക്രിതജ്ഞത പറഞ്ഞു. ഡിന്നറോടെ പരിപാടികൾ സമാപിച്ചു