ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് റിഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരള ഒറിജിന്‍ (ARPKO) എന്ന സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
റിഹാബ് രംഗത്ത് വളരെയധികം പ്രവര്‍ത്തനപരിചയമുള്ള മജു ഓട്ടപ്പള്ളിയാണ് പുതിയ പ്രസിഡണ്ട്. അരുണ്‍ മാത്യു തൊട്ടിച്ചിറയില്‍ (വൈസ് പ്രസിഡണ്ട്), സോയ ബാബു വഴിയമ്പലത്തുങ്കല്‍ (സെക്രട്ടറി), റ്റോമി പ്ലാത്തോട്ടത്തില്‍ (ജോയിന്‍റ് സെക്രട്ടറി), മന്നു തിരുനെല്ലിപറമ്പില്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രസിഡണ്ട് ജെയിംസ് തിരുനെല്ലിപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ത്രിലോക റെസ്റ്റോറന്‍റില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
പ്രസിഡണ്ട് മജു ഓട്ടപ്പള്ളി അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. പുതിയ ഗ്രാജുവേറ്റ്സിന് പ്രൊഫഷണല്‍ സപ്പോര്‍ട്ട്, നാട്ടില്‍ ഈ രംഗത്ത് സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് നല്കുവാനുള്ള പദ്ധതികള്‍, വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ നടത്തുന്നതാണ്.
സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബറില്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
 
 
 
 
            










































