ന്യൂയോർക്കിൽ അന്തരിച്ച സിറിയക് കളത്തിലിന്റെ സംസ്കാരം ജൂലൈ 12 ന്

ന്യൂയോര്‍ക്ക്: ജൂലൈ 7-ന് ഞായറാഴ്ച ന്യൂയോര്‍ക്കില്‍ അന്തരിച്ച കോട്ടയം കുറുപ്പുന്തറ സ്വദേശി കളത്തില്‍ സിറിയക്കിന്‍റെ (ബേബി-79) മൃതസംസ്കാര ശുശ്രൂഷകള്‍ ജൂലൈ 11, 12 തീയതികളിലായി നടത്തപ്പെടും. പൊതുദര്‍ശനം ജൂലൈ 11-ന് വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ 8 വരെ ന്യൂറൊഷേലിലെ, 16 ഷിയാപ്ലേസില്‍ സ്ഥിതി ചെയ്യുന്ന ലോയിഡ് മാക്സി & സണ്‍സ് ബൊഷാംപ് ചാപ്പലിലും സംസ്കാര ശുശ്രൂഷകള്‍ 12-ന് വെള്ളിയാഴ്ച രാവിലെ 10-ന് പെലാം ഹൈറ്റ്സിലെ 559 പെലാം മാനര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് പെര്‍പ്പെക്ച്വല്‍ ഹെല്‍പ്പ് പാരിഷിലും നടത്തപ്പെടും. തുടര്‍ന്ന് ന്യൂറൊഷേലിലെ തന്നെ 179 ബീച്ച്വുഡ് അവന്യൂവിലുള്ള ബീച്ച്വുഡ് സെമിത്തേരിയില്‍ കബറടക്കം. പരേതന്‍ അഞ്ച് പതിറ്റാണ്ടായി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഭാര്യ ഏലിയാമ്മ ഞീഴൂര്‍ നെടുവാമ്പുഴ കുടുംബാംഗം. മക്കള്‍: ക്രിസ്റ്റീന്‍ ആകാശാല ഓസ്റ്റിന്‍ (ടെക്സസ്), സ്റ്റീവന്‍ സിറിയക് (ന്യൂയോര്‍ക്ക്). സഹോദരങ്ങള്‍: ജോളി തോമസ് കല്ലിടിക്കില്‍ ചിക്കാഗോ, ബാബു കളത്തില്‍ ന്യൂയോര്‍ക്ക്, ലിസ്സമ്മ വിന്‍സെന്‍റ് പുന്നശേരിയില്‍ ന്യൂയോര്‍ക്ക്.