ടീം ഫോമായുടെ വിജയസംഗമം 27-നു ന്യു യോർക്ക് ടൈസൺ സെന്ററിൽ (ആർ . ജയചന്ദ്രൻ)

ഫോമാ ഡെലിഗേറ്റുകളും അംഗസംഘടനാ നേതാക്കളും ജൂലൈ 27 -ന്
ടീം ഫോമായുടെ നേതൃത്വത്തിൽ
ന്യൂ യോർക്കിൽ ടൈസൺ സെന്ററിൽ സമ്മേളിക്കുന്നു.
ജൂലൈ 27 ശനിയാഴ്ച 5 മണിക്ക് ന്യൂ യോർക്കിലെ ടൈസൺ സെന്ററിൽ വച്ച്, (26 നോർത്ത് ടൈസൺ അവന്യൂ, ഫ്ലോറൽ പാർക്ക്, ന്യൂ യോർക്ക് 11001) ഫോമാ ഡെലിഗേറ്റുകളുടെയും അംഗ സംഘടനാ നേതാക്കളുടെയും സമ്മേളനം ഉണ്ടായിരിക്കുന്നതാണെന്നു ടീം ഫോമാ നേതാക്കൾ അറിയിച്ചു. ന്യൂ യോർക്ക്, ന്യൂജേ ഴ്സി , കണെക്ടിക്കട്ട് , ഡെലവെയർ, പെൻസിൽവെനിയ, മാസ്സച്യുസ്സെറ്റ്സ് എന്നിവിടങ്ങളിലെ ഫോമാ ഡെലിഗേറ്റുകളും, അംഗസംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ടീം ഫോമാ നേതാക്കൾ അഭ്യർത്ഥിച്ചു.

അമേരിക്കന്‍ മലയാളികളുടെ സ്വപ്നകുടിയേറ്റ തീരത്ത് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കര്‍മ്മകാണ്ഡം വിതാനിച്ച കൂട്ടായ്മകള്‍ക്ക് എന്നും എക്കാലവും ദീപശിഖയേന്തിയ ഫോമായുടെ പുതു ഭരണസമിതിയിലേക്ക് സംഘാടക മികവിന്റെ പര്യായമായി നിലകൊള്ളുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീ തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമാ , അംഗസംഘടനകളുടെയും റീജിയനുകളുടെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തിന്റെയും ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ മനസാ വരിച്ചുകൊണ്ട് മുന്നേറുകയാണ്.

ശ്രീ തോമസ് ടി ഉമ്മന്‍ എന്ന വ്യക്തിത്വം അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ മേച്ചില്‍പ്പുറങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വാക്കിന്റെ നേരായും പ്രവൃത്തിയുടെ വക്താവായും നിലകൊള്ളുന്ന വിശ്വസനീയ സാന്നിദ്ധ്യമാണ്. വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്രകള്‍ ചാര്‍ത്തിയവരും പ്രതിഭാസമ്പന്നരും പരിണതപ്രജ്ഞരുമായ പാനല്‍ അംഗങ്ങളാണ് ടീം ഫോമായിലുള്ളത്.

ശ്രീ തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമാ മുന്നോട്ടു വയ്ക്കുന്ന പ്രവാസി സമൂഹത്തിന് സഹായകരമായ 12 ഇന പരിപാടികളെ ഹൃദയത്തില്‍ ചേര്‍ത്ത് വിജയിപ്പിക്കുവാന്‍ സമഭാവനയുടെ ഭാഷയില്‍ പ്രമുഖ ഫോമാ നേതാക്കൾ അഭ്യര്‍ത്ഥിക്കുകയാണ്.

പ്രസിഡന്റ് പദവിയിലേക്ക് സ്‌നേഹമുള്ള ശ്രീ തോമസ് ടി ഉമ്മനെയും ജനറല്‍ സെക്രട്ടറിയായി ശ്രീ സാമുവേല്‍ മത്തായിയെയും ട്രഷററായി ശ്രീ ബിനൂബ് ശ്രീധരനെയും വൈസ് പ്രസിഡന്റായി ശ്രീ സണ്ണി കല്ലൂപ്പാറയെയും ജോയിന്റ് സെക്രട്ടറിയായി ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിനെയും ജോയിന്റ് ട്രഷററായി ശ്രീമതി അമ്പിളി സജിമോനെയും നിങ്ങളുടെ ഏവരുടെയും മനസ്സിന്റെ, മനഃസാക്ഷിയുടെ അംഗീകാരം നല്‍കിക്കൊണ്ട് വിജയിപ്പിക്കണമെന്ന് ഫോമായുടെ ബഹുഭൂരുപക്ഷം ഡെലിഗേറ്റുകളും അഭ്യര്‍ത്ഥിക്കുന്നു.
ആവേശ്വോജ്ജ്വലമായ ഈ തേരോട്ടത്തില്‍ പങ്കാളികളാകുവാൻ തോമസ് റ്റി ഉമ്മനും ടീം ഫോമാ അംഗങ്ങളും ആഹ്വാനം ചെയ്തു.