ചിക്കാഗോ:: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാഇടവക ദൈവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തീരു ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നു. വിശുദ്ധയുടെ നാമത്തിലുള്ള അൽഫോൻസാ കൂടാരയോഗത്തിൻറെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷിക്കുന്നത്. രാവിലെ ഒമ്പതിന് ആരാധനയും തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും നേർച്ച സമർപ്പണവും ഉണ്ടായിരിക്കും. അന്നേ ദിവസം കൂടാരയോഗത്തിലെ എല്ലാ ഭവനങ്ങളുടെയും കാഴ്ച സമർപ്പണവും ഉണ്ടായിരിക്കും. വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ധന്യരാകാൻ ഏവരെയും ബെൻസൻവിൽ തിരുഹൃദയദേവാലയത്തിലേയ്ക്ക് വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും ഇടവകട്രസ്റ്റിമാരായ
തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും സ്വാഗതം ചെയ്യുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ പി. ആർ. ഓ
- Cover story
- GULF
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- RELIGION
- SOCIAL MEDIA
- SPECIAL STORIES
- SubFeatured
- THE WIFI supplement
- USA & CANADA