ഡോ. സജിമോൻ ആന്റണി ഫൊക്കാനാ പ്രസിഡന്റ്

വാഷിംഗ്ടൺ ഡിസി : 2024 -2026   കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി .ജോയി ചാക്കപ്പൻ ട്രഷറാറാകും .’ഡ്രീം ടീം ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാനയെ നയിക്കും .തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു .മോൻസ് ജോസഫ് എം എൽ എ ഡോ.സജിമോൻ ആന്റണിയെയും ടീമിനെയും അഭിനന്ദിച്ചു.

പ്രസിഡന്റ് സജിമോൻ ആന്റണി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന ,അസ്സോസിയേറ്റ് ട്രഷർ ജോൺ കല്ലോലിക്കല്‍,അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള  , അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് തുടങ്ങി വിജയിച്ച എല്ലാവരും അമേരിക്കയിലും കാനഡയിലും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്.