കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിസ്റ്റർ ആൻ മരിയ (51) ആണ് മരിച്ചത്. കാഞ്ഞിരമല ആരാധനാ മഠത്തിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിവുള്ള പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് മുറിയിലെത്തി നോക്കിയപ്പോള്‍ മുറി അടച്ച നിലയിലായിരുന്നു. വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
കാഞ്ഞിരപ്പള്ളി സെന്റ് ജോണ്‍സ് പ്രൊവിന്‍സിലെ അംഗമായ ആന്‍ മരിയ കഴിഞ്ഞ 10 ദിവസമായി കാഞ്ഞിരമല മഠത്തിലാണ് ഉള്ളത്. ഓർമക്കുറവും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നുവെന്നാണ് മഠം അധികൃതർ അറിയിച്ചത്. രാമപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.