വി. അൽഫോൻസാമ്മയുടെ തിരുനാൾ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ആഘോഷിച്ചു

ചിക്കാഗോ: മലയാളമണ്ണിന്റെ വിശുദ്ധിയുടെആരാമത്തിൽ ആദ്യമായി വിരിഞ്ഞ ഭാരതത്തിൻറെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ തിരുനാൾ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നായകത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ജൂലൈ 28-ാം തീയതി ഞായറാഴ്ച ആഘോഷിച്ചു.. വിശുദ്ധയുടെ നാമധേയത്തിലുള്ള അൽഫോൻസാ കൂടാരയോഗത്തിൻറെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ ഒരുക്കിയത്. വി. അൽഫോൻസായുടെ നൊവേനയ്ക്കും പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനും ശേഷം ആഘോഷമായ വി.കുർബാന അർപ്പിക്കപ്പെട്ടു. തിരുക്കർമങ്ങൾക്ക് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ മുഖ്യകാർമികത്വം വഹിച്ചു. വി.കുർബാനയെ തുടർന്ന് അൽഫോൻസാ നാമധാരികളെ അനുമോദിക്കുകയും ചെയ്തു. വി.അൽഫോൻസായുടെ സുകൃതജീവിതത്തെ റബേക്ക മുളയാനിക്കുന്നേൽ വിശുദ്ധയുടെ സന്യാസവസ്ത്രമണിഞ്ഞുകൊണ്ടുതന്നെ പരിചയപ്പെടുത്തിയത് ഇടവകസമൂഹത്തിന് നവ്യാനുഭവമായി.
“അമ്മയ്ക്കൊരു ബൊക്കെ’ സമർപ്പണവും തിരുന്നാൾ ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അൽഫോൻസാ കൂടാരയോഗം കോർഡിനേറ്റർ ജോബിൻ പറമ്പടത്തുമലയോടൊപ്പം ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും തിരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി