ചിക്കാഗോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്‍റാക്കാനായില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷനിലെ ഒരു പ്രധാന ഇനമായി നടത്തുന്ന ‘ചിരിയരങ്ങ്’ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ സാഹിത്യകാരനായ രാജു മൈലപ്ര നയിക്കുമെന്ന് ഫോമാ പ്രസിഡണ്ട് ഡോ. ജേക്കബ് തോമസ് അറിയിച്ചു.
ഫൊക്കാനയുടെ തുടക്കം മുതലും പിന്നീട് ഫോമയിലും തുടര്‍ച്ചയായി രാജു മൈലപ്ര നേതൃത്വം നല്കുന്ന ‘ചിരിയരങ്ങിന്’ വലിയ ജനപങ്കാളിത്തമാണുള്ളത്.
പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ കാണികള്‍ക്കും പങ്കെടുക്കാം. നിര്‍ദ്ദോഷമായ ഫലിതങ്ങള്‍ കൊണ്ട്, ചിരിയുടെ പൊടിപൂരം തീര്‍ക്കുന്ന ഈ പരിപാടി 9-ാം തീയതി വൈകുന്നേരം പ്രധാന ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എല്ലാംമറന്ന്, മനസ്സ് തുറന്നു ചിരിക്കുവാന്‍ അവസരം ഒരുക്കുന്ന ‘ചിരിയരങ്ങ്’ നയിക്കുന്ന രാജു മൈലപ്രയ്ക്ക് പ്രസിഡണ്ട് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കുളം, ജോ. സെക്രട്ടറി ഡോ. ജയ്മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍ (കുഞ്ഞു മാലിയില്‍) എന്നിവര്‍ ആശംസകളറിയിച്ചു.
- Cover story
- GULF
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- politics
- SOCIAL MEDIA
- SPECIAL STORIES
- SubFeatured
- THE WIFI supplement
- USA & CANADA