കനേഡിയൻ മാസ്റ്റേഴ്സ് അത് ലറ്റിക്സ്: മലയാളി ദിലീപ് തോമസിന് ആറ് മെഡൽ

തോമസ് സെബാസ്റ്റ്യൻ

ലാവൽ (കെബെക്ക്): നാൽപത്തിയൊൻപതാമത് കനേഡിയൻ മാസ്റ്റേഴ്സ് അത് ലറ്റിക്സിൽ ഗ്ലാഡിയേറ്റർസ് ക്ളബ് താരം ദിലീപ് തോമസിന് ആറ് മെഡലുകൾ. ലോങ് ജംപിലും ഹാമർത്രോയിലും ട്രിപ്പിൾ ജംപിലും വെള്ളിയംപെന്റാത്ത്ലനിലും ഹാമർത്രോയിലും ഷോട്ട്പുട്ടിലും വെങ്കലവുമാണ് ദിലീപ് പേരിലാക്കിയത്. ഒന്റാരിയോയിലെ റണ്ണിംഗ് ക്ലബ്‌ ആയ ടീം ജാംക്യാൻ താരംകൂടിയാണ്.

106 ക്ളബുകളിൽനിന്നായി 337 താരങ്ങളാണ്  ക്ലോഡ് ഫെറാനെ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് കായികമാമാങ്കത്തിൽ പങ്കെടുത്തത്.ഫ്ലോറിടയിൽ 2025 ഇൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.

ദിലീപ് തോമസ്