ഫോമ തിരഞ്ഞെടുപ്പ്: ഡാലസ് മലയാളി അസോസിയേഷന്റെ പിന്തുണ ബേബി മണക്കുന്നേല്‍ ടീമിന്

ഡാലസ്: ആഗസ്റ്റ്8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പൂണ്ടക്കാനയില്‍ വച്ചു നടക്കുന്ന ഫോമയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള നേതൃത്വ തിരഞ്ഞെടുപ്പില്‍ ടെക്‌സസില്‍ നിന്നും ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്ന ബേബി മണക്കുന്നേലിനും അദേഹത്തിന്റെ ടീമിനും ഡാലസ് മലയാളി അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്ക്, ചിക്കാഗോ, കാലിഫോര്‍ണിയ ടെക്‌സസ് തുടങ്ങിയ റീജിയണുകളിലെ വിവിധ  അസോസിയേഷനുകളുടെ സഹകരണവും സപ്പോര്‍ട്ടും നേടിയ ബേബി മണക്കേുന്നേല്‍ കഴിഞ്ഞ നാലു ദശകങ്ങളായി അമേരിക്കന്‍ സാമൂഹ്യസാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ പ്രമൂഖ വ്യക്തിത്വമാണ്.  അമേരിക്കന്‍ മലയാളികള്‍ക്കായി റിട്ടയര്‍മെന്റ് ഹോമുകള്‍, മെഡിക്കല്‍ സഹായപദ്ധതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍, കേരളവും അമേരിക്കന്‍ മലയാളികളും തമ്മില്‍ വിവിധ തലങ്ങളിലുള്ള സഹകരണങ്ങള്‍ തുടങ്ങിയവഅദേഹത്തിന്റെ സ്വപ്നപദ്ധതികളുടെ ഭാഗമാണ്.

ഹ്യസ്റ്റന്‍ അപ്നബസാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫോമാ സ്ഥാപക പ്രസിന്റ് ശശിധരന്‍ നായര്‍, സ്ഥാപക ട്രഷററാര്‍ എന്‍.കെ. മാത്യു, മാത്യൂ മുണ്ടയ്ക്കല്‍, സൈമണ്‍ നേര്‍ക്കാഴച, രാജന്‍ യോഹന്നാന്‍, ജിജു കുളങ്ങര, ഡലസ് മലയാളി അസോസിയഷന്‍ ഡയറക്ടര്‍ ഡെക്സ്റ്റര്‍ ഫെരേര, തുടങ്ങിയവര്‍ സംസാരിച്ചു.