വയനാട് : ദുരന്തമേഖലകളിൽ അവശേഷിക്കുന്നവരുടെ മാനസികവും സാമൂഹികവുമായ ആരോഗ്യം തിരിച്ചെടുക്കണമെങ്കിൽ ചുരുങ്ങിയ പക്ഷം ആറുമാസം എങ്കിലും പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യക്തിഗത സേവനങ്ങളിലും ഗ്രൂപ്പ് അധിഷ്ഠിത സേവനങ്ങളിലും വ്യാപൃതരാകണമെന്ന് ബാംഗ്ലൂർ നിംഹാൻസ് അഡീഷണൽ പ്രൊഫസർ ഡോ.ജയകുമാർ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല ദുരന്ത നിവാരണ ശില്പശാലയിൽ .വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽ മലയിലും മുണ്ടക്കയിലും കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ കൂടി കാഴ്ചകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ഇത്തരമൊരു നിരീക്ഷണം അദ്ദേഹം പങ്കുവെച്ചത് . സുനാമി-ഓഖി, കോവിഡ്, പ്രളയം തുടങ്ങി നിർണായക അവസരങ്ങളിൽ സേവനരംഗത്ത് ഉണ്ടായിരുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ പങ്കെടുത്ത സംസ്ഥാന തല ശില്പശാലയിൽ ആണ് ഇക്കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 270 സോഷ്യൽ വർക്ക് പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. ഡോ. ജയകുമാറിനെ കൂടാതെ കേരളത്തിൽ ICTA കൊച്ചി ഡയറക്ടർ ഫാ .ജോയ് ജെയിംസ്, രാജഗിരി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.അനീഷ് കെ .ആർ, കോലഞ്ചേരി മെഡിക്കൽ കോളേജ് ചീഫ് ട്രെയിനർ ഫ്രാൻസിസ് മൂത്തേടൻ എന്നിവർ വിഷയാവതരണം നടത്തി .ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് അസോസിയേഷൻസ് സെക്രട്ടറി ജനറൽ ഡോ . ഐപ്പ് വർഗീസ് മോഡറേറ്റർ ആയിരുന്ന ശില്പശാലയുടെ ഉദ്ഘാടനകർമ്മം ക്യാപ്സ് സംസ്ഥാന പ്രസിഡണ്ട് ഡോ എംപി ആന്റണി നിർവഹിച്ചു. ക്യാപ്‌സ് സംസ്ഥാന സെക്രട്ടറി എം ബി .ദിലീപ് കുമാർ, വർക്കിംഗ് പ്രസിഡൻറ് മിനി ടീച്ചർ, ട്രഷറർ ഫ്രാൻസിന സേവ്യർ, വയനാട് ചാപ്റ്റർ സെക്രട്ടറി ബിബിൻ ചമ്പക്കര എന്നിവർ നേതൃത്വം നൽകി.

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രതിനിധികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതരുമായി ചേർന്ന് വയനാട് ദുരന്ത മുഖത്ത് നടത്തി വരുന്ന ദുരന്ത നിവാരണ ഇടപെടലുകൾ
.jpg)
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയനാട്ടിൽ ദുരന്ത ഭൂമിയിലെ കുട്ടികൾക്കായി ആരംഭിച്ച കുട്ടിയിടം ഇടപെടലുകൾ
.jpg)
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ആരംഭിച്ച ഹെൽപ് ഡെസ്ക് ക്രമീകരണം.











































