എസ്.എം.സി.സി. ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ്

ജോയി കുറ്റിയാനി

മയാമി: സീറോ മലബാര്‍ കാത്ത്ലിക് കോണ്‍ഗ്രസ്സിന്‍റെ (എസ്.എം.സി.സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന നാഷണല്‍ സീറോ മലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് സെറിമണി കോറല്‍ സ്പ്രിങ്ങ്സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന ദേവാലത്തില്‍ വച്ച് നടത്തി.
എസ്.എം.സി.സി. കോറല്‍ സ്പ്രിങ്ങ്സ് ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടത്തിയ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ ഈ ഇടവകയില്‍നിന്ന് നാഷണല്‍ ഫാമിലി കോണ്‍ഫ്രന്‍സിലേക്കുള്ള ആദ്യ രണ്ട് രജിസ്ട്രേഷന്‍ ഫോമുകള്‍ ഫോറാനാ വികാരിയും, എസ്.എം.സി.സി. നാഷണല്‍ ഡയറക്ടറുമായ
ഫാ. ജോര്‍ജ്ജ് ഇളമ്പാശ്ശേരി, ജോകുരുവിള ഫാമിലിയില്‍ നിന്നും, ഡേവിസ് പുളിക്കന്‍ ഫാമിലിയില്‍ നിന്നും ഏറ്റുവാങ്ങി.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ അത്മായ സംഘടനയായ സീറോ മലബാര്‍
കാത്ത്ലിക്ക് കോണ്‍ഗ്രസ്സിന്‍റെ വിപുലമായ രജതജൂബിലി ആഘോഷങ്ങള്‍ക്കും; ദേശീയ കുടുംബ
സംഗമത്തിനും ഈവര്‍ഷം വേദിയാകുന്നത് ഫിലാഡല്‍ഫിയ സീറോ മലബാര്‍ ദേവാലയമാണ്.
ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്‍റെ ആത്മീയ നേതൃത്വത്തില്‍ അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ ഇടവകകളുടെയും; മിഷ്യനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ കുടുംബസംഗമത്തില്‍ സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും
പങ്കെടുക്കുന്നു.
കോറല്‍ സ്പ്രിങ്ങ്സ്  ആരോഗ്യമാതാ  ഇടവകയില്‍നിന്നും അനേകം കുടുംബങ്ങള്‍ എസ്.എം.സി.സി. നാഷണല്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍  മുന്നോട്ടുവരുന്നതായി എസ്.എം.സി.സി. ചാപ്റ്റര്‍ ഭാരവാഹികള്‍ പങ്കുവച്ചു.
എസ്.എം.സി.സി. കോറല്‍ സ്പ്രിങ്ങ്സ് ചാപ്റ്റര്‍ പ്രസിഡന്‍റ് മത്തായി വെമ്പാല; സെക്രട്ടറി മനോജ് ജോര്‍ജ്ജ്; ട്രഷറര്‍ ജോബി പൊന്നുംപുരയിടം; നാഷണല്‍ ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍; നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജി സക്കറിയാസ്; എസ്.എം.സി.സി. ഭാരവാഹികളായ ബാബു കല്ലിടുക്കില്‍; സാജു
വടക്കേല്‍; ഡെന്നി ജോസഫ്; സൈമണ്‍ പാറത്താഴം; പ്രിന്‍സ്മോന്‍ ജോസഫ്; ഷിബു ജോസഫ്, ജോസ് വടാപറമ്പില്‍; ടോമി ദേവസ്യ; ജോര്‍ജ്ജ് ജോസഫ്, രഞ്ജന്‍ പുളിമൂട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.