നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) ,  നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി),  സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റർ ഉമ്മൻ എബനേസർ (ട്രഷറർ),  രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

ബോസ്റ്റണിൽ നടന്ന 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി. പി മോനായി എന്നിവർ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.