ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7 ന്

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7th ന്  ബെൽവുഡ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച്  ​വെെ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ  ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റായി തോമസ് വിൻസെന്റ് , കോർഡിനേറ്റേഴ്‌സായി  ജോഷി പൂവത്തുങ്കൽ, ജോസ് മണക്കാട്ട്, സിബിൾ ഫിലിപ്പ്, കിഷോർ കണ്ണാല  എന്നിവരെയും തെരഞ്ഞെടുത്തു. മ​ല​യാ​ള ത​നി​മ​യോ​ടും പ്രൗ​ഢി​യോ​ടും കൂ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​സ​ദ്യ, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, ചെ​ണ്ട​മേ​ളം, ഘോ​ഷ​യാ​ത്ര, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രെ​യും ഇ​തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി  പ്രസിഡൻറ് ജെസ്സി റിൻസി,  സെക്രട്ടറി ആൽവിൻ ഷിക്കോർ,  ട്രഷറർ മനോജ് അച്ചേട്ട് , വൈസ് പ്രസിഡണ്ട് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിൻ സെക്രട്ടറി വിവിഷ്  ജേക്കബ്, ജോയിൻ ട്രഷറർ സിബിൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.

THOMAS VINCENT

JOSE MANAKATTU

DR SYBIL PHILIP

JOSHY POOVATHUMKAL

KISHORE KANNALA