ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലും അധിവസിക്കുന്ന ചങ്ങനാശേരി -കൂട്ടനാട് നിവാസികളുടെയും സുഹൃത്തുക്കളുടെയും ഈ പ്രദേശങ്ങളിലുള്ള കലാലയ പൂർവ്വ വിദ്യാർഥികളുടെയും ഐക്യവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ശനിയാഴ്ച സംഘടിപ്പിച്ച 2024 സമ്മർ പിക്നിക് അതിഗംഭീരമായി. ആഗസ്റ്റ് 17 ആം തീയതി മോർട്ടൻഗ്രോവ് ലിൻവുഡ് പാർക്കിൽ ചങ്ങനാശേരി -കുട്ടനാട് അസോസിയേഷന്റെയും എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷന്റെയും
സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്മർ പിക്നിക്, നിരവധി കുടുംബങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. കുട്ടനാടൻ പ്രഭാത ഭക്ഷണത്തെത്തുടർന്ന് ചങ്ങനാശേരി രൂപതാംഗവും ചിക്കാഗോ രൂപതാ പ്രൊക്യൂറേറ്ററുമായ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ പിക്നിക് ഉത്ഖാടനം ചെയ്തു. ചങ്ങനാശേരി കുട്ടനാട് പ്രവാസികളുടെ ഐക്യവും കൂട്ടായ്‍മയും ഊട്ടിയുറപ്പിക്കാൻ ഇത്തരം സൗഹൃദ കൂട്ടായ്‍മകൾ സഹായകമാകുമെന്ന് ഫാ കുര്യൻ പറഞ്ഞു. റവ ഫാ ജോസി കൊല്ലംപറമ്പിൽ (പുളിങ്കുന്ന്), ചങ്ങനാശേരി-കുട്ടനാട് അസോസിയേഷനെ പ്രതിനിധീകരിച്ചു സണ്ണി വള്ളിക്കളം, എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ഡോ മനോജ് നേര്യംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സ്വാദിഷ്ടമായ ഗ്രിൽഡ് വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി ഗെയിംസും വിനോദപരിപാടികളും സംഘടിപ്പിച്ചു. ഫിലിപ്പ് പൗവത്തിൽ, ബോബൻ കളത്തിൽ, ജോസുകുട്ടി പാറയ്ക്കൽ, പ്രൊഫ ജെയിംസ് ഓലിക്കര, ഷിബു അഗസ്റ്റിൻ, തോമസ് ഡിക്രൂസ്, മാത്യു ദാനിയേൽ, രാജൻ മാലിയിൽ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പിക്നിക് കോർഡിനേറ്റർ ബിജി കൊല്ലാപുരം അതിഥികൾക്ക് നന്ദി പറഞ്ഞു.
- Cover story
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- politics
- SOCIAL MEDIA
- SPECIAL STORIES
- SubFeatured
- THE WIFI supplement
- USA & CANADA