ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സതീശന്‍ നായര്‍

ചിക്കാഗോ: ഭാരതത്തിന്‍റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു. ചാപ്റ്റര്‍ പ്രസിഡണ്ട് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളാ ചാപ്റ്റര്‍ പ്രസിഡണ്ട് സതീശന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഏവരേയും പ്രത്യേകം അനുസ്മരിച്ചു. മതേതരത്വവും ജനാധിപത്യവും ഒന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നുള്ളതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം എന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
സ്വാതന്ത്ര്യദിന ചടങ്ങില്‍ ആന്‍റോ കവലയ്ക്കല്‍ ഏവരേയും സ്വാഗതം ചെയ്തു. കൂടാതെ ജോര്‍ജ് മാത്യു, ബിജു തോമസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, എബി റാന്നി, ബോബി വര്‍ഗീസ്, അഖില്‍ മോഹന്‍, നിതിന്‍ മുണ്ടിയില്‍ തുടങ്ങിയവരും സ്വാതന്ത്ര്യദിനാശംസകള്‍ നല്കി. ജനറല്‍ സെക്രട്ടറി ടോബിന്‍ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.