ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു

ആഗസ്ററ് 9  വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു പ്രെസുദേന്തി വാഴ്ച്ച ,തിരുനാൾ കൊടിയേറ്റ് ,പരേതരുടെ ഓർമ്മക്കായി ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ വി .കുർബ്ബാന അർപ്പിച്ചു .ആഗസ്ററ് 10 ശനിയാഴ്ച്ച 5.30 നു തിരുക്കർമ്മങ്ങൾ  ആരംഭിച്ചു ,ലദീഞ്ഞു , വി . കുർബ്ബാനയ്ക്ക് റെവ .ഫാ .ജോസെഫ്  ജെമി പുതുശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു റെവ. ഫാ . ജോസെഫ് തറയ്ക്കൽ ,റെവ .ഫാ .വിൽ‌സൺ കണ്ടൻകരി  (തിരുനാൾ സന്ദേശം ) എന്നിവർ   സഹ കാർമ്മികത്വം വഹിച്ചു . ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കർമ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു . കലാസന്ധ്യക്കു നെവിൻ വല്ലാട്ടിൽ നടത്തിയ വല്ലാടൻ ലൈവ് (DJ) വളരെ ആകർഷണീയമായിരുന്നു .

ആഗസ്ററ് 11 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു തിരുനാൾ റാസ കുർബ്ബാനയ്ക്ക് ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ .ഫാ .ജോയി ചക്കിയാൻ,    റെവ .ഫാ . ഡിജൻ മൈക്കിൾ OFM CAP ,  റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ  (തിരുനാൾ   സന്ദേശം ) എന്നിവർ   സഹകാർമ്മികത്വം വഹിച്ചു . സെ .മേരീസ് കൊയർ അംഗങ്ങൾ ഗാനശുശ്രൂഷക്കു നേത്രത്വം നൽകി, .തുടർന്നു തിരുനാൾ പ്രദക്ഷിണവും നടത്തപ്പെട്ടു  .  ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ മോ ടൗൺ മേളം (Detroit)ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ , കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടം പാരീഷ്  കൗൺസിൽ അംഗങ്ങളുടെയും പ്രെസുദേന്തിമാരായ  അലീഷ്യ വഞ്ചിത്താനത്ത്‌ ,എയ്ഞ്ചൽ തൈമാലിൽ ,അനു മൂലക്കാട്ട് ,ആഷ്‌ലി ചെറുവള്ളിൽ ,മെർലിൻ തോട്ടം ,മൈക്കിൾ ചെമ്പോല ,നിഖിൽ  വെട്ടിക്കാട്ട് ,റിജാത്ത് കുറുപ്പംപറമ്പിൽ എന്നിവരൊപ്പം അനേകം ഇടവകാംഗങ്ങളുടെയും നിസ്വാർത്ഥ പരിശ്രമമാണ് തിരുനാൾ ഭക്തിയോടും  ആഘോഷത്തോടും നടത്താൻ സാധിച്ചത് .