മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം സെപ്;15 ശനിയാഴ്ച പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി ഉൽഘാടനം നിർവഹിക്കുന്നു

ന്യൂയോർക്ക് :പ്രവർത്തന മികവ് കൊണ്ട്  ന്യൂയോർക്കിലെ പ്രധാന   മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് 2024 വർഷത്തെ ഓണാഘോഷവും ഓണ സദ്യയും15 -ആം തീയതി ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ശനിയാഴ്ച  കൃത്യം12 .30 പിഎം ന്    സ്റ്റാറ്റൻ ഐലൻഡ് ഉള്ള ചാൾസ് ലെങ് ഓഡിറ്റോറിയത്തിൽ (1060 WILLOBROOK ROAD STATEN ISLAND  NY 10314 ) വച്ച് ആഘോഷിക്കുന്നു . താലപ്പൊലിയുടെയും ചെണ്ടമേളത്തിൻറെയും മാവേലിമന്നൻറെയും അകമ്പടിയോടെ ഘോഷയാത്രയായി പുതിയ വിശാലമായ ഓഡിറ്റോറിയത്തിൽ  പ്രവേശിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതാണ്.
പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി ഓണാഘോഷ പരിപാടികൾ  ഉൽഘാടനം നിർവഹിക്കുന്നു..പ്രെസിഡെന്റ് ജെമിനി തോമസ് മറ്റു എക്സിക്യൂട്ടീവ്   കമ്മിറ്റി അംഗങ്ങളും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുക്കുന്നു .
ചെണ്ടമേളത്തിൻറെ അകമ്പടിയോടെ  മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തും അതേത്തുടർന്ന് തിരുവാതിര കളിയും  ഓണപ്പാട്ടുമായി ആഘോഷത്തിന് തുടക്കം കുറിക്കും.  ചുരുങ്ങിയ സമയത്തെ പൊതു സമ്മേളനത്തിന് ശേഷം  വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യ ഉണ്ടായിരിക്കും അതോടോപ്പം  മാസി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന കലാപരിപാടികളും ,ഡാൻസ് , ഗാനമേള  ഉണ്ടായിരിക്കും .. എല്ലാ പ്രിയപ്പെട്ട മലയാളീ സുഹൃത്തുക്കളെയും  മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു .