കേരള അസോസിയേഷൻ നാഷ്‌ വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം

നാഷ്‌വിൽ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച് ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ “One India” എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിൽ (കാൻ) അവതരിപ്പിച്ച ഫ്ലോട്ടിനു പ്രത്യേക പുരസ്‌കാരം ലഭിച്ചു.

നാഷ്‌വിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരേഡ് നടന്നത്.  ഇരുപത്തിഎട്ടോളം സംഘടനകൾ അണിനിരന്ന പരേഡ് നാഷ്‌വില്ലിലുള്ള ഇന്ത്യക്കാരുടെ ശക്തി വിളിച്ചോടുന്നതായിരുന്നു. ഓരോ സംഘടനകളും അവരുടെ സംസ്ഥാനത്തെയും സാംസ്‌കാരിക പൈതൃകത്തെയും തനതായ നിലയിൽ അവതരിപ്പിച്ചു.

കേരള അസോസിയേഷൻ നാഷ്‌വിൽ അവതരിപ്പിച്ച ഫ്ലോട്ട് കേട്ടുവള്ളവും, ചെണ്ട മേളവും, മുത്തുക്കുടയും ഒക്കെയായി അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു. കേരളത്തിന്റെ സമ്പന്നമായ ജലസഞ്ചാര സംസ്‌കാരത്തിന്റെ പ്രതീകമായ കെട്ടുവള്ളം വളരെ പ്രാചീനകാലം മുതലേ കേരളത്തിലെ നദികളിലും കായലുകളിലും വ്യാപാരത്തിനും ഗതാഗതത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. ഇത്തരത്തിൽ  കേരളത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരികവും കെട്ടുവള്ളം മാതൃകയിലുള്ള ഫ്ലോട്ട്  ഉയർത്തിപ്പിടിച്ചു. അത് മുൻനിർത്തി ഇന്ത്യൻ അസോസിയേഷൻ പ്രത്യേക പുരസ്‌കാരം കേരള അസോസിയേഷൻ നാഷ്‌വിൽ അവതരിപ്പിച്ച ഫ്ലോട്ടിനു സമ്മാനിച്ചു. ഇത്തരത്തിൽ ഒരു ഫ്ലോട്ട് അണിയിച്ചൊരുക്കുന്നതിൽ നേതൃത്വം നൽകിയ കാൻ ജോയിന്റ് സെക്രട്ടറി ശ്രീ അനിൽ പതിയാരിക്ക്  പ്രത്യേക ഉപഹാരവും സമ്മാനിച്ചു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ മറ്റൊരു അടയാളമായ ചെണ്ടമേളം പരേഡിൽ പങ്കെടുത്ത എല്ലാപേരെയും ആകർഷിച്ചു. അതോടൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലെ ഒരു പ്രധാന ഉത്സവമായ തിരുവാതിരയും വേദിയിൽ അവതരിപ്പിച്ചു.
കേരള അസോസിയേഷൻ നാഷ്‌വിൽ അംഗങ്ങൾക്ക് പുറമെ ചങ്ങനാശ്ശേരി MLA ശ്രീ ജോബ് മൈക്കിൾ,  മുൻ കേന്ദ്ര മന്ത്രിയും പ്രശസ്ത അഭിനേതാവുമായ  ശ്രീ ഡി നെപ്പോളിയൻ, അറ്റ്ലാന്റ കൌൺസിൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ രമേശ് ബാബുലക്ഷ്മണൻ എന്നിവരും കാൻ ബാനറിന് പുറകിൽ അണിനിരന്നു.