നുണ പരിശോധനക്ക് തയാറെന്ന് ലക്ഷ്മി നായർ

ലോ അക്കാദമി വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന പരാതിയിൻമേൽ തൻ്റെ നിരപരാധിത്വം തെളിയിക്കാനായി നുണ പരിശോധനക്ക് തയാറെന്ന് ലക്ഷ്മി നായർ. വിദ്യാർത്ഥി വ്യാജമായി ഉന്നയിക്കുന്ന പരാതിയാണെന്നും താൻ നിരപരാധിയാണെന്നുമാണ് കോളേജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ വാദം .

അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കം ചെയ്യുന്നതിന് ഒരു പ്രധാന കാരണം കൂടിയായിരുന്നു ദളിത് വിദ്യാർത്ഥിയെ അപമാനിച്ചു എന്ന പരാതി എസ്.സി, എസ്.റ്റി അറ്റ്രോസിറ്റി നിയമം പ്രകാരം കേസെടുക്കാനുള്ള ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസിപ്പോൾ. വിദ്യാർത്ഥിയായ വിവേക് ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിയുകയാണെങ്കിൽ ലക്ഷമി നായരുടെ അറസ്റ്റിലേക്കും റിമാൻഡിലേക്കും നയിക്കാവുന്ന ഗുരുതരമായ കുറ്റമാണത്. കൺറ്റോൺമെൻ്റ് അസി കമ്മീഷണ‌ർ  കെ.ഇ ബിജുവിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .ലക്ഷമി നായർ നുണ പരിശോധനക്ക് തായാറെന്ന് അറിയിച്ചതായി കൺറ്റോൺമെൻ്റ് അസി കമ്മീഷണ‌ർ  കെ.ഇ ബിജു സ്ഥിഥീകരിച്ചിട്ടുണ്ട് .

കേസ് ഇങ്ങനെയാണ് നാലാം വർഷ നിയമ വിദ്യാർത്ഥിയായ വി.ജി വിവേക്  2016 ജനുവരിമാസം 21ാം തീയതി ലക്ഷമി നായരെ കാണുവാൻ പ്രിൻസിപ്പലിൻ്റെ മുറിയിൽ ചെന്നു.മുറിയിൽ വെച്ച് ദളിത് വിഭാഗത്തിൽപ്പെടുന്ന വിവേകിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു.

അന്വേഷിച്ച് കണ്ടത്തുവാൻ പ്രതിബന്ധങ്ങൾ നിറഞ്ഞ കേസാണ് ഇതെന്നാണ് പോലീസ് പറയുന്നത് .ലക്ഷ്മി നായരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.അമ്മക്ക് സുഖമില്ലാത്തതിനാൽ 21ാം തീയതി വരെ ചോദ്യം ചെയ്യലിന് ലക്ഷ്മി നായർ സമയം നീട്ടി ചോദിച്ചിട്ടുണ്ട് .

കേസുമായി ബന്ധപ്പെട്ട കോളേജ് ജീവനക്കാർ വിദ്യാർത്ഥികൾ എന്നിങ്ങനെ പതിനേഴ്പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് . ഇവയെല്ലാം പരസ്പര പൂരകങ്ങൾ അല്ലാത്തതിനാൽ കൂടുതൽ അന്വഷണം വേണമെന്നാണ് പോലീസ് പറയുന്നത് .

ടെലിവിഷൻ ചാനലിലെ അവതാരകകൂടിയായ ലക്ഷ്മി നായ‌ർ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 2016 ജനുവരി   21ാം തീയതി സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് വാദിക്കുന്നത്  .സാക്ഷി പറഞ്ഞ പല വിദ്യർത്ഥികളും കോളേജ് രേഖകൾ പ്രകാരം  അന്നേ ദിവസം ഹാജർ രേഖപ്പെടുത്തിയിട്ടിലെന്നും പോലീസ് പറയുന്നു.

ഇത്തരം സ്ഥിതിഗതികൾ പരിഹരിക്കാൻ ഒരുവർഷം പഴക്കമുള്ള മൊബൈൽ കോൾ ഡേറ്റ പരിശോധിക്കാൻ തയാറാവുകയാണ് പോലീസ് .എങ്കിൽ മാത്രമെ ഇരു വിഭാഗവും വാദിക്കുന്നതിലെ നിജ സ്ഥിതി കണ്ടത്താനാവുകയുള്ളു.

പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തെങ്കിലും ലക്ഷമി നായർക്ക് കോളേജിലെ രേകകൾ തിരുത്താൻ കഴിയുമെന്ന്

എ.ഐ.എസ്.എഫ് ൻ്റെ കോളേജ് സെക്രട്ടറി കൂടിയായ വിവേക് ആരോപിക്കുന്നു. ഇത്തരം കേസുകളിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം എന്നിരിക്കെ റാങ്കിൽ വളരെ താഴെയുള്ള ഒരു പോലാസുകാരനാണ് വിവേകിൻ്റെ മൊഴി രേഖപ്പെടുത്തിയതെന്നുെം അരോപണം ഉണ്ട്