കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ഇതിനെപറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഈ സംഭവത്തെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനെന്നും എഎന്‍ രാധാകൃഷ്ണന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.
കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണ്, അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസഹായനായി നോക്കിനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലും ബിനീഷ് തന്നെയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.