സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും ഗവര്‍ണര്‍ .
നോട്ട് അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് ഗവർണർ പി.സദാശിവത്തിന്റെ നയപ്രഖ്യാപനം. നോട്ട് അസാധുവാക്കൽ കേരളത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിച്ചു. സഹകരണമേഖല നിശ്ചലമായി.തിടുക്കപ്പെട്ട് എടുത്ത തീരുമാനം സർക്കാരിന്റെ റവന്യൂ വരുമാനം കുറച്ചു. ഇത് സാധാരണ നിലയിലാകാൻ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. .
സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിയമ സഭയിൽ പറഞ്ഞു.
സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍ കൈക്കൊള്ളും.
സ്ത്രീകള്‍ക്കായി എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നവര്‍ക്കായി സമഗ്ര നഷ്ടപരിഹാര പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍
നയപ്രഖ്യാപനത്തിലുടെ അറിയിച്ചു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ പ്രധിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം .
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളിൽ പ്രതിഷേധവുമായാണ് പ്രതിപക്ഷം
ബജറ്റ് സമ്മേളനത്തിന് എത്തിയത്. ‘സ്ത്രീ സുരക്ഷ എവിടെ?’ എന്നുചോദിക്കുന്ന ബാനറും പ്രതിപക്ഷം സഭയില്‍ പ്രദര്‍ശിപ്പിച്ചു മാർച്ച് മൂന്നിനാണ് ബജറ്റ് അവതരണം.