ബജറ്റ് 2017: ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട്; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് അവതരണം.
നോട്ട് നിരോധത്തെക്കുറിച്ച് എം ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധം മനുഷ്യനിര്‍മിത ദുരന്തമാണ്. സാധാരണക്കാരന്റെ ജീവിതം താറുമാറായി. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആളില്ലാതായി. കയറ്റുമതി കുത്തനെ കുറഞ്ഞു. നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടായി.
നോട്ട് നിരോധം സംബന്ധിച്ച് കേന്ദ്രം പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

നികുതി വരുമാനം വര്‍ധിപ്പിക്കല്‍ ഈ വര്‍ഷം ലക്ഷ്യം കാണില്ല. സാമ്പത്തിക മുരടിപ്പ് മറികടക്കുക വെല്ലുവിളിയാണ്. നോട്ട് നിരോധം സൃഷ്ടിച്ച മാന്ദ്യം മറികടക്കാന്‍ വലിയ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കും. 2017 -18ല്‍ 25000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കിഫ്ബി വഴിയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കേരള ബജറ്റ് 2017 – ഒറ്റനോട്ടത്തില്‍

[pdf-embedder url=”http://thewifireporter.com/wp-content/uploads/2017/03/Budget-Highlights-2017-18.pdf” title=”ബജറ്റ് ഹൈലൈറ്റ്‌സ്‌”]