പത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രത്യേക അഗ്നി പരിരക്ഷ ഒരുക്കണമെന്ന് റിപ്പോര്‍ട്ട്‌

അതീവ സുരക്ഷമാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തിന് പ്രത്യേക അഗ്നി പരിരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് പരിശോധന റിപ്പോർട്ട്.കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് അടുത്തുള്ള കെട്ടിയത്തിൽ വൻ തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ വലിയ പ്രാധന്യം അർഹിക്കുന്നതാണ് ഈ കണ്ടെത്തലുകൾ .ക്ഷേത്ര ഭരണ സംവിധാനം തയാറാക്കിയ റിപ്പോർട്ട് അഡ്മിനിസ്ട്രേറ്റിവ്  ഡയറക്ട്ടർ ജോയ് കുരുവിള ഫയർ ആൻഡ് റസ്ക്യു  ഡിജിപി  ഹേമചന്ദ്രന് കൈമാറി.
സ്ഥിരമായി ഫയർഫോഴ്സ് യുണിറ്റ് ക്ഷേത്രത്തിന് അടുത്തായി സ്ഫാപിക്കണം  .ഹീറ്റ് – സ്മോക്ക് ഡിറ്റക്ടർ മുതലായ  അഗ്നി സുരക്ഷ ഉപകരണങ്ങൾ വെക്കുക എന്ന ആവശ്യങ്ങളാണ് റിപ്പോർട്ടിലുള്ളത് .
എഴുപതോളം പഴക്കം ചെന്ന കെട്ടിടങ്ങളാണ്  പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ചുറ്റുപാടുമായി സ്ഥിതിചെയ്യുന്നത്  .
ഇത്തരം കെട്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായാൽ  നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് ജീവനക്കാർക്ക്  വിദഗ്ത്ത പരിശീലനം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട് .
ലോകത്തിലെ തന്നെ എറ്റവും സമ്പന്നമായ ക്ഷേത്രമെന്ന ഖ്യാതി പത്മനാഭ സ്വാമി ക്ഷേത്രത്തിനുണ്ട് .അതുകൊണ്ട് അടുത്തിടെ ഉണ്ടായ രണ്ട് വലിയ തീപിടുത്തങ്ങളും വലിയ സുരക്ഷ വീഴ്ച്ചയാണ് തുറന്ന് കാണിക്കുന്നത് .
അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ആധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന ഉന്നത തല യോഗം ക്ഷേത്രത്തിന് സുരക്ഷ ഒരുക്കാൻ വൈദ്യുതി- പൊതുമാരാമത്ത് വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കണം എന്ന് നിർദ്ദേശിച്ചിരുന്നു.