ദൈവത്തിന്റെ നാട്ടിലെ കുഗ്രാമങ്ങളിലും ഫൈവ്സ്റ്റാര്‍ ഹോട്ടലും ബാറും

ഒരു ഫൈവ് സ്റ്റാറിന് കൂടി ബാര്‍ ലൈസന്‍സ്:നോട്ട് ക്ഷാമത്തില്‍ നാട് നട്ടം തിരിയുന്നതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബാറുകള്‍ അനുവദിക്കുന്നു.

കൊച്ചി : പിണറായി സര്‍ക്കാര്‍ ഇതുവരെ മദ്യം നയം പ്രഖ്യാപിച്ചില്ലെങ്കിലും പുതിയ ‘5 സ്റ്റാര്‍ബാറുകളും ബിയര്‍ പാര്‍ലറുകളും അനുവദി ക്കുന്നതില്‍ യാതൊരു വിഘ്‌നവും വരുത്തുന്നില്ല. എറണാകുളം ജില്ലയിലെ കോടനാട്ട് ഡ്യൂലാന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനു ബാര്‍ ലൈസന്‍സും കെ റ്റി ഡി സി യുടെ കീഴിലുള്ള രണ്ട് ബീയര്‍ പാര്‍ലറുകള്‍ക്കുമാണ് ലൈസന്‍സ് അനുവദിച്ചത്. ചേര്‍ത്തല തണ്ണീര്‍ മുക്കത്തും, കൊല്ലീ ജില്ലയിലെ പാലരുവിയിലുമാണ് ബീയര്‍ ലൈസന്‍സ് അനുവദിച്ചത്.
നിലവില്‍ സംസ്ഥാനത്ത് 30 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും 815 ബീയര്‍ പാര്‍ലറുക ളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ 306 ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കു ന്നുണ്ട്.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കുമെന്ന് വ്യാപകമായ പ്രചരണം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ ടൂറിസം മേഖലയില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാരിനുമേലുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം പിന്തുടരില്ലെന്ന് ഇടതു മുന്നണി തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ സ്‌ട്രൊംഗ് ബിയറിന്റെ വില്‍പ്പന ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.